Home News Breaking News ജിമ്മിൻ്റെ മറവിൽ ലഹരി വിപണനം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ജിമ്മിൻ്റെ മറവിൽ ലഹരി വിപണനം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്. വൻ ലഹരി വേട്ട. രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം MDMA പിടിച്ചെടുത്തു. പയ്യാനക്കലിൽ ജിമ്മിൻ്റെ മറവിൽ ലഹരി വിപണനം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പേരാമ്പ്രയിൽ അന്തർസംസ്ഥാന ലഹരി സംഘത്തിലെ കണ്ണിയായ കർണ്ണാടക സ്വദേശി പൊലീസിൻ്റെ പിടിയിലായി.


ബാക്ക് ടൂ ഫിറ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന പയ്യാനക്കലിലെ ജിമ്മിൽ നിന്നാണ് ലഹരി പിടികൂടിയത്. ആരോഗ്യ പരിപാലനത്തിൻ്റെ മറവിലാണ് ലക്ഷങ്ങളുടെ ലഹരി ഇടപാട്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫിൻ്റെയും പന്നിയങ്കര പോലീസിൻ്റെയും നേതൃത്വത്തിൽ  പുലർച്ചെ നടത്തിയ പരിശോധനയിൽ പ്രതികൾ കുടുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് പോലീസ് കീഴ്പ്പെടുത്തിയത്.

250 ഗ്രാം MDMA 40 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.   ജിം ഉടമയായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെ  അറസ്റ്റ് ചെയ്തു… മൂവരും ബേപ്പൂർ സ്വദേശികളാണ്.
ഇതിൽ അർഷാദ് മുൻപും ലഹരിക്കേസിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം ഡാൻസാഫ് നടത്തിയ പ്രത്യേക പരിശോധനയിൽ മലബാറിലേക്ക് ലഹരി എത്തിക്കുന്ന കർണാടക സ്വദേശിയും കൂട്ടാളികളും MDMA സഹിതം അറസ്റ്റിലായി. കർണാടക തവക്കര സ്വദേശി മുഹമ്മദ് യാസിനും കൂട്ടാളികളായ  തസ്നീം, സിറാജ് എന്നിവരുമാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 51 ഗ്രാം MDMA കണ്ടെത്തു. എട്ടരക്ഷം രൂപയും പിടികൂടി. അന്തർ സംസ്ഥാന – അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധപ്പെട്ടവരാണ് പിടിയിലായതെന്നാണ് പോലിസ് നൽകുന്ന വിവരം. ഇവർ ലഹരി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here