10 രൂപ, 20 രൂപ മൂല്യങ്ങളിലുള്ള പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലിറക്കാന്‍ ആര്‍ബിഐ
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പോളിമര്‍ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട്. അടുത്ത വര്‍ഷം മുതല്‍ 10 രൂപ, 20 രൂപ മൂല്യങ്ങളിലുള്ള പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലിറക്കാനാണ് ആലോചന. നോട്ടുകള്‍ അച്ചടിക്കുന്നതിനാവശ്യമായ ‘പോളിമര്‍ സബ്സ്ട്രേറ്റ് ഷീറ്റുകള്‍’ ലഭ്യമാക്കുന്നതിന് ആഗോളതലത്തില്‍ താല്പര്യപത്രം ക്ഷണിച്ചു.
പരീക്ഷണ പദ്ധതി വിജയകരമായാല്‍ 2027 മുതല്‍ രാജ്യത്ത് മുഴുവന്‍ പ്ലാസ്റ്റിക് നോട്ടുകള്‍ വിതരണത്തിനെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആര്‍ബിഐയുടെ കീഴിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആഗോള ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. നോട്ടുകളില്‍ പോര്‍ട്രെയ്‌റ്റോട് കൂടിയ സുതാര്യമായ വിന്‍ഡോ, മെറ്റാലിക് ന്യൂമറല്‍, മാഗ്‌നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ്, ഇറിഡസെന്റ് പാറ്റേണ്‍ തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.
പദ്ധതി ആര്‍ബിഐയുടെ സജീവ പരിഗണനയിലാണെന്നും നേട്ടങ്ങളും പ്രായോഗികതയും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ടെണ്ടര്‍ നടപടികളിലേക്ക് എത്തിയിരിക്കയാണ്.
Home News Breaking News 10 രൂപ, 20 രൂപ മൂല്യങ്ങളിലുള്ള പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലിറക്കാന്‍ ആര്‍ബിഐ




























