26.9 C
Kollam
Monday 10th August, 2026 | 01:47:45 PM
Home News Breaking News മണ്‍സൂണ്‍ ബംപര്‍: 10 കോടി അടിച്ചത് കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

മണ്‍സൂണ്‍ ബംപര്‍: 10 കോടി അടിച്ചത് കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരില്‍ വിറ്റ എംസി 576896 എന്ന നമ്പരിനാണ്. വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് പാലക്കാട് ജില്ലയിലാണ് – 11,14,500 ടിക്കറ്റുകള്‍. തൃശൂരില്‍ 4,54, 510 ടിക്കറ്റുകളും തിരുവനന്തപുരത്ത് 3,58,500 ടിക്കറ്റുകളുമാണ് വിറ്റഴിക്കപ്പെട്ടത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.

പത്ത് കോടി രൂപ ലഭിക്കുന്ന ബമ്പര്‍ ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാകും ലഭിക്കുക. ഈ തുകയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി സര്‍ ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് എന്നിവ കഴിഞ്ഞ് ബമ്പര്‍ ഭാഗ്യശാലിക്ക് 6 കോടി 30 ലക്ഷം രൂപയാകും ലഭിക്കുക.