27.3 C
Kollam
Thursday 15th October, 2026 | 12:15:56 AM
Home News Breaking News വൻ രാസലഹരി വേട്ട,സ്റ്റെപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ

വൻ രാസലഹരി വേട്ട,സ്റ്റെപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ

മലപ്പുറം. കുറ്റിപ്പുറത്ത് വൻ രാസലഹരി വേട്ട. വാഹനത്തിന്റെ സ്റ്റപ്പിനി ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അര കിലോയ്ക്കടുത്ത് എംഡിഎംഎ. 493.16 ഗ്രാം എംഡിഎംഎയും 8 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തിരൂർ കൂട്ടായി സ്വദേശി മുഫാസിർ അറസ്റ്റിലായി.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിക്കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ ഡാൻസാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.