28.3 C
Kollam
Tuesday 18th August, 2026 | 10:13:49 AM
Home News Breaking News ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മരണത്തിൽ കേരളത്തിലും...

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മരണത്തിൽ കേരളത്തിലും ദുഃഖാചരണം

തിരുവനന്തപുരം.ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മരണത്തിൽ കേരളത്തിലും ദുഃഖാചരണം. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാന സർക്കാർ തീരുമാനം. സർക്കാർ സ്ഥാപനങ്ങളിലും ദേശീയപാതക ഉയർത്തിയിട്ടുള്ള ഇടങ്ങളിലും ഇന്ന് പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാരിന്റെ ഔദ്യോഗിക വിനോദ പരിപാടികളും ഇന്നുണ്ടാകില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി.