തിരുവനന്തപുരം.ബിജെപി കൗണ്‍സിലര്‍ ആർ. സുഗതൻ്റെ സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതില്‍ സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിലപാട്. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടന പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് നിലപാടെടുത്തു.
കരുതൽ തടവിലുള്ള പ്രതിയെ ഇത്തരം ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുവദിക്കുന്നതിന് ഭരണഘടനാപരമായ ബാധ്യതയില്ലെന്നും കോടതി പറയുകയാണെങ്കിൽ ജയിലിനകത്ത് സൗകര്യങ്ങൾ ഒരുക്കാം എന്നുമാണ് സർക്കാർ നിലപാട്. സത്യപ്രതിജ്ഞ എല്ലാവരും കാണുന്നതിന് ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും കോടതി പറഞ്ഞു. സുഗതൻ്റെ ഹരജിയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈക്കോടതി വിധി പറയും.




























