28.8 C
Kollam
Saturday 10th October, 2026 | 04:32:34 PM
Home News Breaking News എംഡിഎംഐയുമായി പിടിയിലായ ബോഡി ബിൽഡറുടെ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് 12 ലക്ഷത്തിന്റെ ഇടപാട്

എംഡിഎംഐയുമായി പിടിയിലായ ബോഡി ബിൽഡറുടെ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് 12 ലക്ഷത്തിന്റെ ഇടപാട്

കൊച്ചി. എംഡിഎംഐയുമായി പിടിയിലായ ബോഡി ബിൽഡറുടെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം. മുഹമ്മദ് സാദിഖിന്റെ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് 12 ലക്ഷത്തിന്റെ ഇടപാട്. കഴിഞ്ഞ ദിവസമാണ് പ്രതി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. 12 ലക്ഷം ലഹരി വില്പനയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സാധിക്കിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു.

വൈറ്റ് കോളർ ട്രഗ് പാർട്ടി കേസിലെ മുഖ്യപ്രതി കെവിന്റെ കൂട്ടാളിയാണ് സാദിഖ്. ബോഡി ബിൽഡിംഗ് രംഗത്തെ കൂടുതൽ പേർക്ക് ഇടപാടിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുകയാണ്. ഷോൾഡർ ബാങ്കിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് വാഴക്കാലയിൽ വച്ച് മുഹമ്മദ് സാദിക്ക് ഡാൻസാഫിന്റെ പിടിയിലായത്. സാദിഖിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.