കോഴിക്കോട്.യു.ഡി.എഫ് സർക്കാറിന്റെ സുപ്രധാന പോസ്റ്റുകളിൽ സംഘപരിവാർ ബന്ധമുള്ളവരെ നിയമിക്കുന്നുവെന്ന ആക്ഷേപത്തിൽ വിമർശനം പരസ്യമാക്കി സമസ്ത. ആക്ഷേപങ്ങൾ യുഡിഎഫ് ഗൗരവത്തിൽ എടുക്കണം. വിഷയം ലീഗ് യു.ഡി.എഫിൽ ഉന്നയിക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നേതാവാണ് സര്ക്കാർ നയത്തിൽ പരസ്യ വിമർശനം ഉയർത്തിയത്.
പി.എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള നീക്കം, കെപിസിസി ജനറൽ സെക്രട്ടറി എതിർത്തിട്ടും
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിന്റെ നിയമനം, സർക്കാർ പ്ലീഡർമാരുടെ സംഘപരിവാർ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നിലപാടുകളിൽ സമസ്ത അതൃപ്തി പരസ്യമാക്കുകയാണ് . പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും ഇക്കാര്യം ലീഗ് യു.ഡി.എഫിൽ ഉന്നയിക്കണമെന്നും സമസ്തയിലെ ലീഗ് അനുകൂല നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ.
വർഗീയതയോട് സന്ധി ചെയ്യില്ല എന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രഖ്യാപനത്തിൽ വ്യതിയാനം വന്നോയെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും സമസ്തയുടെ യുവജന വിഭാഗം നേതാവ്..
യുഡിഎഫ് സർക്കാരിൻ്റെ വിവിധ നയങ്ങളിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നേരത്തെ തന്നെ വിമർശനം കടുപ്പിച്ചിരുന്നു. അന്ന് മൃദു സമീപനം സ്വീകരിച്ചിരുന്ന ലീഗ് അനുകൂല വിഭാഗം നേതാക്കളാണ് ഇപ്പൊൾ പരസ് വിമർശനം ഉന്നയിക്കുന്നത്.

































