28.8 C
Kollam
Saturday 10th October, 2026 | 06:42:17 PM
Home News Breaking News വയനാട് തുരങ്ക പാത നിർമ്മാണം ഉടൻ പുനരാരംഭിക്കില്ല

വയനാട് തുരങ്ക പാത നിർമ്മാണം ഉടൻ പുനരാരംഭിക്കില്ല

വയനാട്. തുരങ്ക പാത നിർമ്മാണം ഉടൻ പുനരാരംഭിക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പാരിസ്ഥിതിക അനുമതി അടക്കം പുനഃ പരിശോധിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് പരിഗണിച്ചാലും തുടർനടപടികൾ. കരാറുകാരൻ കരാർ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ പാരിസ്ഥിതിക അനുമതി എങ്ങനെയാണ് കിട്ടിയത്,വനം വകുപ്പിന്റെ അനുമതി എങ്ങനെ കിട്ടി എന്ന തടക്കമാണ് അഞ്ച് അംഗസമിതി പരിശോധിക്കുക. അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നൽകാനും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വരെ നൽകാനും ഉത്തരവിറങ്ങി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ഈ തുക അനുവദിക്കുക