27.1 C
Kollam
Saturday 10th October, 2026 | 07:47:11 PM
Home News Breaking News വാട്സ്ആപ് വഴി പങ്കുവെക്കുന്ന ട്രെയിൻ ടിക്കറ്റുകൾ ഇനിമുതൽ പരിശോധന സമയത്ത് സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ

വാട്സ്ആപ് വഴി പങ്കുവെക്കുന്ന ട്രെയിൻ ടിക്കറ്റുകൾ ഇനിമുതൽ പരിശോധന സമയത്ത് സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ

വാട്സ്ആപ് വഴി പങ്കുവെക്കുന്ന ട്രെയിൻ ടിക്കറ്റുകൾ ഇനിമുതൽ പരിശോധന സമയത്ത് സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവൺ ആപ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ എടുത്ത ഫോണിൽതന്നെ കാണിക്കണമെന്നാണ് റെയിൽവേയുടെ വിശദീകരണം.

വാട്സ്ആപ് വഴിയോ മറ്റ് മെസേജിങ് ആപുകൾ വഴിയോ ലഭിക്കുന്ന ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, പി.ഡി.എഫ് കോപ്പികൾ, വാട്സ്ആപ് വഴിയോ മറ്റു ആപ്പുകൾ വഴിയോ പങ്കുവെക്കുന്ന ടിക്കറ്റുകൾ സാധുവായ യാത്രാരേഖയായി ഇനിമുതൽ പരിഗണിക്കില്ല. ടിക്കറ്റുകൾ ബുക്ക് ചെയ്ത ഒറിജിനൽ ആപിൽ തന്നെ കാണിക്കണം.

വാട്സ്ആപിൽ ടിക്കറ്റ് ഫോർവേഡ് ചെയ്യുകയോ സ്ക്രീൻഷോട്ട് സൂക്ഷിക്കുകയോ ചെയ്താൽ മതിയാകില്ല. ടിക്കറ്റ് ബുക്ക് ചെയ്ത അതേ മൊബൈൽ ഫോണിൽ റെയിൽവൺ ആപ്പ് തുറന്ന് യഥാർഥ ടിക്കറ്റ് കാണിക്കണം. കൂടാതെ പരിശോധനക്കിടെ ആവശ്യപ്പെട്ടാൽ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും റെയിൽവേ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ റെയിൽവേ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി പരിഗണിച്ച് പിഴ ചുമത്താം. റിസർവ്ഡ് ടിക്കറ്റുകൾക്ക് നിർദേശം ബാധകമല്ല.