27.1 C
Kollam
Saturday 10th October, 2026 | 08:56:34 PM
Home News Local സിനിമാപറമ്പിൽ നിന്നും കാണാതായ യുവാവ് പട്ടാഴി അന്തമണിൽ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

സിനിമാപറമ്പിൽ നിന്നും കാണാതായ യുവാവ് പട്ടാഴി അന്തമണിൽ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

ശാസ്‌താംകോട്ട:സിനിമാപറമ്പിൽ നിന്നും കാണാതായ യുവാവ് പട്ടാഴി അന്തമണിൽ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി.സിനിമാപറമ്പ് അജിത് ഭവനത്തിൽ അജിത്തിനെ( 22) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച ഉച്ച മുതൽ ഇയ്യാളെ കാണാതായിരുന്നു.

വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.പത്തനാപുരം പോലീസ് അറിയിച്ചത് അനുസരിച്ച് ശാസ്താംകോട്ട പോലീസും ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.യുവാവ് ഇവിടെ എങ്ങനെയെത്തിയെന്നും വാട്ടർ ടാങ്കിൽ മൃതദേഹം കാണപ്പെടാനുണ്ടായ സാഹചര്യവും, ദുരൂഹമാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.