26.7 C
Kollam
Saturday 11th July, 2026 | 07:16:23 PM
Home News Local കാൽനട യാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു

കാൽനട യാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു

കൊട്ടാരക്കര: കാൽനട യാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കോട്ടാത്തല ചരുവിള കിഴക്കതിൽ (ഭഗത് ഭവനം) മോഹൻദാസാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.15ന് കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ വച്ചായിരുന്നു അപകടം. കൊട്ടാരക്കര- പുത്തൂർ റോഡിൽ അവണൂർ ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക്  നടന്നുവരികയായിരുന്നു മോഹൻദാസ്. പിന്നാലെ വന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here