29.4 C
Kollam
Saturday 10th October, 2026 | 03:23:46 PM
Home News Breaking News പി എം ശ്രീ, മന്ത്രിസഭ ഉപസമിതിയിൽ ഭിന്നതയില്ലെന്ന് മന്ത്രി റോജി എം ജോൺ, റിപ്പോർട്ട് ഉടൻ...

പി എം ശ്രീ, മന്ത്രിസഭ ഉപസമിതിയിൽ ഭിന്നതയില്ലെന്ന് മന്ത്രി റോജി എം ജോൺ, റിപ്പോർട്ട് ഉടൻ കൈമാറും

തിരുവനന്തപുരം.പി എം ശ്രീയിൽ മന്ത്രിസഭ ഉപസമിതിയിൽ ഭിന്നതയില്ലെന്ന് മന്ത്രി റോജി എം ജോൺ. റിപ്പോർട്ട് ഉടൻ കൈമാറും.പദ്ധതി നടപ്പാക്കരുതെന്നാണ് ഉപസമിതിയിലുള്ള മന്ത്രി എം ലിജുവിന്റെ നിലപാട്. കരാറിൽ ഏർപ്പെട്ടു പോയതിനാൽ പിന്മാറ്റം അസാധ്യമാണ്.

അതുകൊണ്ട് രണ്ട് കാര്യങ്ങളിൽ അനുമതി തേടി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. സ്കൂളുകളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സിലബസ് തീരുമാനിക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരം നൽകണമെന്നുള്ളതാണ് ആവശ്യം.