Home Blog Page 839

പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ, പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: പോര്‍ക്ക് മന്തിയുടെ ചിത്രവുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പങ്കുവച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ രതീഷ് പണിക്കര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് മന്തിയുടെ ചിത്രവുമായി പോസ്റ്റര്‍ പങ്കുവച്ച മെഹർ മന്തി റെസ്റ്റോറന്റിനെ അധിക്ഷേപിച്ചായിരുന്നു യുവാവിന്റെ പോസ്റ്റര്‍.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വമോ ദുരദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. മുസല്ല്യാരുടെ മുന്നില്‍ പന്നിയിരിക്കുന്നതായാണ് പോസ്റ്റര്‍. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിവാദ പോസ്റ്റർ പങ്കുവച്ച മെഹര്‍ മന്തി ഉടമയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുന്നത്.

ചിക്കന്‍ മന്തിയ്ക്ക് മുമ്പിലിരിക്കുന്ന ശ്രീകൃഷ്ണനെയായിരുന്നു വിവാദ പോസ്റ്ററില്‍ ചിത്രീകരിച്ചിരുന്നത്. തുടര്‍ന്ന് മെഹര്‍ മന്തി ഉടമ അര്‍ഷാദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സംഭവത്തിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ചേര്‍ത്തല സ്വദേശി പോസ്റ്റര്‍ പങ്കുവച്ചത്.

മയിൽപീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം,തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം

മലപ്പുറം. തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം. അങ്ങാടിപ്പുറം പോരാടം പാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടൽ പരസ്യമാണ് വിവാദമായത്.മയിൽപീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം ആണ് പങ്കുവെച്ചത്.

ഹോട്ടൽ ഉടമകളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.

പൂക്കോട്ടൂർ സ്വദേശി മുസ്തഫ,ഷാഹുൽ ഹമീദ് ,എറാംതോട് സ്വദേശി മുഹമ്മദ് ഷാഹിൽ എന്നിവരാണ് പിടിയിലായത്

അബദ്ധം സംഭവിച്ചതെന്ന് ഹോട്ടൽ ഉടമകൾ പൊലീസിനോട്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി

ന്യൂഡെല്‍ഹി.പ്രധാനമന്ത്രിക്ക് എതിരെ പരാതി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി.ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതി. വിഷയത്തിൽ എഐസിസി അംഗം അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി

വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കെ നടത്തിയ അഭിസംബോധന പെരുമാറ്റ ചട്ടലംഘനമെന്നാണ് ആരോപണം. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലുള്ള ദൂരദർശൻ മുഖാന്തരം രാജ്യത്തെ അഭിസംബോധന ചെയ്തതാണ് പെരുമാറ്റ ചട്ടലംഘനമായി ചൂണ്ടിക്കാട്ടുന്നത്.

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം,പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടി,ദൃശ്യം

കൊല്ലം.കുണ്ടറ സ്വദേശി അജോയ് അശോകൻ വടിവാൾ വീശി ആളുകളെ ആക്രമിച്ചു.

സംഭവം ഇന്നലെ രാത്രി കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിൽ.അനിയന്റെ മരണത്തെ തുടർന്ന് ഉത്സവം നടത്തരുതെന്ന് അജോയ് ആവശ്യപ്പെട്ടിരുന്നതായി കമ്മിറ്റിക്കാർ. രണ്ട് മാസം മുൻപാണ് അജോയിയുടെ അനിയൻ അപകടത്തിൽ മരിച്ചത്

ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടി. കമ്മിറ്റി ഓഫീസ്, മൈക്ക് സെറ്റ് ഉൾപ്പെടെ അടിച്ച് തകർത്തുവെന്ന് പരാതി. ഇരുകൂട്ടരും കുണ്ടറ പോലീസിൽ പരാതി നൽകി. ആക്രമണ ശേഷം പ്രതിയും ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപെട്ടു

യുവാവ് കുത്തേറ്റ് മരിച്ചു, സംഭവത്തിൽ അച്ഛനും മക്കളുമായ മൂന്ന് പേർ അറസ്റ്റിൽ

തൃശൂ‍ർ. മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും മക്കളുമായ മൂന്ന് പേർ അറസ്റ്റിൽ. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വഴക്കാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. നാല് സെന്‍റ് ഉന്നതിയില്‍ താമസിക്കുന്ന നിഖിലാണ് (22) കൊല്ലപ്പെട്ടത്.

അയല്‍വാസി ജിന്‍റോയാണ് നിഖിലിനെ വലതു തോളിൽ ആഴത്തില്‍ കുത്തി കൊലപ്പെടുത്തിയത്. ജിന്‍റോയുടെ അച്ഛന്‍ ഔസേപ്പിനെതിരെയും സഹോദരന്‍ ജെയ്‍സനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹ‍ൃത്ത് ഷാമോനും സംഭവത്തിൽ പരിക്കേറ്റു. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോന്‍ അപകടനില തരണം ചെയ്തു.

ഷാമോനും പ്രതി ജിന്‍റോയും തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നു. നിഖിലിന്‍റെയും ഷാമോന്‍റെയും ലഹരി ഉപയോഗത്തെപ്പറ്റി ജിന്‍റോ പൊലീസിനെ അറിയിച്ചതും ഇവര്‍ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇന്നലെ രാത്രി നിഖിലും ഷാമോനും ജിന്‍റോയുടെ വീട്ടിലേക്ക് കടന്നു വന്ന് പ്രശ്‍നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി,ശരീരം ഭക്ഷിച്ച നിലയില്‍

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് . ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. ഷോളയാര്‍ ഡാമിന് സമീപം മകനൊപ്പമാണ് ഇന്‍സൈ അമ്മാള്‍ താമസിച്ചിരുന്നു.

ഇന്നലെ വൈകീട്ടു മുതല്‍ ഇന്‍സൈ അമ്മാളിനെ കാണാനില്ലായിരുന്നു. സമീപപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപ്രദേശത്തിന് സമീപമുള്ള പ്രദേശത്ത് വന്യമൃഗ ആക്രമണം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

തിരുവനന്തപുരത്തെ വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കെമിക്കൽ ലാബിൽനിന്നുള്ള പരിശോധനാഫലത്തിലാണ് അദ്ദേഹം മദ്യപിച്ചില്ലെന്ന കണ്ടെത്തലുള്ളത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് മണിയൻ പിള്ള രാജുവിനെതിരെയുള്ളത്.


ഫെബ്രുവരിയിലാണ് മണിയൻപിള്ള രാജു ഓടിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ അദ്ദേഹം കാർ നിർത്താതെ പോയിരുന്നു. ഭയന്ന് പോയതിനാലാണ് താൻ കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അന്ന് മണിയൻപിള്ള രാജു പ്രതികരിച്ചത്. കേസിൽ മണിയൻ പിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമായേക്കും

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ
താപനില ഇത്രത്തോളം ഉയരാൻ കാരണമായത്.

ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം. ഇത് ഇടിമഴമേഘങ്ങൾ ഉണ്ടാകുന്നതിനും തടസമായിരുന്നു. അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഇന്നതേത് കൂടി ഈ പ്രതിചക്രവാതം ദുർബലമാകും ഇത് അന്തരീക്ഷം കുറച്ച് തണുക്കാൻ സഹായിക്കും. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. അതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം. ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ.

വൈറ്റ് കോളർ ലഹരിയിടപാട് കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം

കൊച്ചി. വൈറ്റ് കോളർ ലഹരിയിടപാട്.മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം.ലഹരിവിതരണത്തിന് പിന്നിൽ വൻ സംഘമെന്ന് നിഗമനം.ലഹരികടത്തിന് പെൺകുട്ടികളെ ഇരകളാക്കി?

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു ലഹരിക്കടത്ത്. ഒരു വർഷം മുൻപ് കെവിൻ ഡാൻസാഫിന്റെ പിടിയിലായി. അന്ന കെവിനോടൊപ്പം ഉണ്ടായിരുന്നത് മൂന്ന് യുവതികൾ. ലഹരിമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ അന്ന് വെറുതെ വിട്ടു

കെവിൻ എംഡിഎംഎയ്ക്ക് അടിമ. മറ്റ് ലഹരമരുന്നുകൾ വിതരണം ചെയ്തിരുന്നത് വലിയ അളവിൽ. കെവിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 8 ലക്ഷത്തിന്റെ ലഹരിമരുന്ന്.

ഗവര്‍ണറെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയാമോ, സര്‍ക്കുലറുമായി കാലടി സര്‍വകലാശാല

കാലടി. ഗവർണറെ എങ്ങനെ ബഹുമാനിക്കണമെന്ന സർക്കുലറുമായി കാലടി സംസ്‌കൃത സർവകലാശാല.

ചൊവ്വാഴ്ച സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ എല്ലാ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് നിർദ്ദേശം .ഗവർണർ പോകുമ്പോഴും എത്തുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം എന്നും സർക്കുലറിൽ നിർദ്ദേശം.പ്രസംഗ സമയത്ത് പൂർണ നിശബ്ദത പാലിക്കണം

അനാവശ്യ സംസാരമോ ചലനങ്ങളോ പാടില്ല. പ്രസംഗത്തിന് ശേഷം നിയന്ത്രിത രീതിയിൽ കൈയ്യടിച്ച് ആദരവ് രേഖപ്പെടുത്താമെന്നും സർക്കുലറിൽ നിർദ്ദേശം