വൈറ്റ് കോളർ ലഹരിയിടപാട് കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം

കൊച്ചി. വൈറ്റ് കോളർ ലഹരിയിടപാട്.മുഖ്യ ഇടപാടുകാരൻ കെവിന്റെ കൂട്ടാളികളിലേക്ക് അന്വേഷണം.ലഹരിവിതരണത്തിന് പിന്നിൽ വൻ സംഘമെന്ന് നിഗമനം.ലഹരികടത്തിന് പെൺകുട്ടികളെ ഇരകളാക്കി? സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു ലഹരിക്കടത്ത്. ഒരു വർഷം മുൻപ് കെവിൻ ഡാൻസാഫിന്റെ പിടിയിലായി. അന്ന കെവിനോടൊപ്പം ഉണ്ടായിരുന്നത് മൂന്ന് യുവതികൾ. ലഹരിമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ അന്ന് വെറുതെ വിട്ടു കെവിൻ എംഡിഎംഎയ്ക്ക് അടിമ. മറ്റ് ലഹരമരുന്നുകൾ വിതരണം ചെയ്തിരുന്നത് വലിയ അളവിൽ. കെവിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 8 ലക്ഷത്തിന്റെ ലഹരിമരുന്ന്.