തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് . ഭൂരിഭാഗവും പുലി ഭക്ഷിച്ച നിലയിലായിരുന്നു. ഷോളയാര്‍ ഡാമിന് സമീപം മകനൊപ്പമാണ് ഇന്‍സൈ അമ്മാള്‍ താമസിച്ചിരുന്നു.
ഇന്നലെ വൈകീട്ടു മുതല്‍ ഇന്‍സൈ അമ്മാളിനെ കാണാനില്ലായിരുന്നു. സമീപപ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപ്രദേശത്തിന് സമീപമുള്ള പ്രദേശത്ത് വന്യമൃഗ ആക്രമണം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.



































