തിരുവനന്തപുരം.സംസ്ഥാനത്ത് വന്യജീവി മനുഷ്യ സംഘർഷങ്ങളിലെ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്താൻ സർക്കാർ . നിലവിൽ നൽകുന്നതിൽ നിന്നു നഷ്ടപരിഹാര തുക 50 ശതമാനമായി വർദ്ധിപ്പിക്കാനാണ് ശുപാർശ. മരിക്കുന്നവരുടെ ഉറ്റവർക്ക് നഷ്ടപരിഹാരം 23 ലക്ഷം രൂപയായും പരുക്കേൽക്കുന്നവർക്കു മൂന്നുലക്ഷം രൂപയായുമാണ് തുക വർദ്ധിപ്പിക്കുന്നത്.
വന്യജീവി ആക്രമണങ്ങളിൽ കർഷകർക്കും മലയോര മേഖലയിലെ ജനങ്ങൾക്കും ആശ്വാസമേകുന്ന നിർണ്ണായക നീക്കവുമായി സർക്കാർ. വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുകയിൽ വലിയ വർദ്ധന വരുത്താനാണ് വനംവകുപ്പിന്റെ ശുപാർശ.നിലവിൽ വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിയുന്നവരുടെ കുടുംബത്തിന് നൽകിയിരുന്ന 14 ലക്ഷം രൂപയുടെ നഷ്ടപരിഹാരം 21 ലക്ഷം രൂപയായി ഉയർത്താനാണ് പ്രാഥമിക ശുപാർശ.
50 ശതമാനത്തിന്റെ വർദ്ധനവാണിത്. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കാനാണ് തീരുമാനം.കൃഷിനാശത്തിനുള്ള ആശ്വാസധനത്തിലും വൻ വർദ്ധനവ് വരുത്തുന്നുണ്ട്. ഒരു ലക്ഷം രൂപയായിരുന്ന പരമാവധി നഷ്ടപരിഹാരം മൂന്ന് ലക്ഷം രൂപയായി ഉയർത്തി. ഇതിനുപുറമെ, കുരങ്ങുകൾ, മലയണ്ണാൻ എന്നിവ ജനവാസ മേഖലയിലിറങ്ങി നശിപ്പിക്കുന്ന വിളകൾക്കും ഇനിമുതൽ നഷ്ടപരിഹാരം ലഭിക്കും.നഷ്ടപരിഹാരം ലഭിക്കുന്നതിന് കർശന ഉപാധികളും വനംവകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. വന്യജീവികൾ കൃഷി നശിപ്പിച്ചാൽ 72 മണിക്കൂറുകൾക്കുള്ളിൽ വിവരം വനംവകുപ്പിനെ അറിയിക്കണം എന്ന വ്യവസ്ഥ ശുപാർശയിലുണ്ട്.


































