കരുനാഗപ്പള്ളി.അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയും കോൺഗ്രസ് നേതാവും കരുനാഗപ്പള്ളി സ്വദേശിയുമായ SM ഇഖ്ബാലിനെയാണ് സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയംഗമാക്കിയത്.
ക്ലാപ്പന അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണസംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയാണ് SM ഇഖ്ബാൽ. ക്ലാപ്പന പഞ്ചായത്തിലെ എസ് സി നഴ്സിംഗ് ഫണ്ട് തട്ടിപ്പ് കേസിലും എസ് എം ഇഖ്‌ബാൽ കുറ്റക്കാരൻ. എസ് സി വിദ്യാർത്ഥികളുടെ വ്യാജ കണക്ക് ഉണ്ടാക്കി പണം കൈക്കലാക്കിയെന്നായിരുന്നു കേസ്. വിചാരണ കോടതി എസ് എം ഇഖ്ബാൽ ഉൾപ്പെടെയുള്ള പ്രതികൾക്ക് നാലുവർഷത്തെ കഠിന തടവിന് വിധിച്ചിരുന്നു
SM ഇഖ്ബാലിൻ്റെ നിയമനം കോൺഗ്രസ് നേതാക്കളുടെ അറിവോടെയെന്നാണ് പരാതി. SM ഇഖ്ബാൽ പ്രസിഡണ്ടായ സമയത്താണ്
ക്ലാപ്പന അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണസംഘത്തിൽ നിക്ഷേപ തട്ടിപ്പ്. ₹90.8 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2022- 23 കാലയളവിലാണ് തട്ടിപ്പ് നടക്കുന്നത്
കേരള സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ്
അന്വേഷണം നടക്കുകയാണ്. എസ് സി നഴ്സിംഗ് ഫണ്ട് തട്ടിപ്പ് കേസിൽ നിലവിൽ ജാമ്യത്തിലുള്ള
SM ഇഖ്ബാലിനാണ് പുതിയ നിയമനം




































