തൃശൂര്‍.പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു.ഹാരിസൺ മാനേജരുടെ ബംഗ്ലാവിന് സമീപത്താണ് പുലിയിറങ്ങിയത്.പശുവിൻ്റെ ശരീര ഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്.കഴിഞ്ഞയാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.
പാലപ്പിള്ളി മേഖലയിൽ ഒരു മാസത്തിനിടെ 10 ലേറെ വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്.ജനവാസ മേഖലയിൽ നിരന്തരം പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനം വകുപ്പ് അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
എത്രയും വേഗം പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



































