27.1 C
Kollam
Wednesday 9th September, 2026 | 09:58:59 AM
Home News Kerala വന്യമൃഗ ശല്യം കാരണം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഭൂമി ഏറ്റടുക്കൽ പദ്ധതി പാളി

വന്യമൃഗ ശല്യം കാരണം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഭൂമി ഏറ്റടുക്കൽ പദ്ധതി പാളി

തൃശൂര്‍.വന്യമൃഗ ശല്യം കാരണം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഭൂമി ഏറ്റടുക്കൽ പദ്ധതി എങ്ങുമെത്തിയില്ല. വനത്തിനകത്തുള്ള റവന്യൂ ഭൂമിയിലെ
വീടും സ്ഥലവും 15 ലക്ഷം രൂപ നൽകി ഏറ്റെടുക്കുന്ന കഴിഞ്ഞ സർക്കാരിൻ്റെ പദ്ധതിയാണ് എങ്ങുമെത്താതെ നിലച്ചത്.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കുറച്ചു പേരുടെ ഭൂമി സർക്കാർ പണം കൊടുത്ത് ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം കുടുംബങ്ങൾക്കും ഈ സൗകര്യം കിട്ടിയിട്ടില്ല.
ഹിയറിംഗ് കഴിഞ്ഞ് സർക്കാർ ഭൂമി ഏറ്റടുക്കുന്നതും കാത്തിരിക്കുകയാണ് സംസ്ഥാനത്ത് നൂറുകണക്കിന് കുടുംബങ്ങൾ.
പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ പദ്ധതിയിൽ തുടങ്ങിയ കാലത്ത് 2021 ൽ കുറച്ച് പേർക്ക് പണം കിട്ടി. ഇവർ വീടും സ്ഥലവും സർക്കാരിന് കൈമാറി ഒഴിഞ്ഞും പോയി.പക്ഷെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഈ സൗകര്യം കിട്ടിയില്ല. ഹിയറിംഗ് അടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇവർ കാത്തിരിക്കുകയാണ്. നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത പണം തന്ന് ഞങ്ങളുടെ ഭൂമിയും വീടും ഏറ്റെടുക്കൂ എന്ന ആവശ്യവുമായി.