28.4 C
Kollam
Tuesday 6th October, 2026 | 08:27:15 PM
Home News Kerala കടുവയുടെ ആക്രമണത്തിൽ തോട്ടമുടമ കൊല്ലപ്പെട്ടു

കടുവയുടെ ആക്രമണത്തിൽ തോട്ടമുടമ കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍. കടുവയുടെ ആക്രമണത്തിൽ ഓവാലി സ്വദേശി രവിചന്ദ്രൻ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സ്വന്തം തോട്ടത്തിൽ പണിക്കിറങ്ങിയ ഇയാളെ ഉച്ചയായിട്ടും കാണാതായതിനെത്തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.