30.1 C
Kollam
Sunday 27th September, 2026 | 07:07:00 PM
Home News Kerala വനാതിർത്തി ഇല്ലാത്ത ചീരാലിൽ ആഴ്ചകളായി  കടുവയുടെ സാന്നിധ്യം; നാട്ടുകാർ ഭീതിയിൽ

വനാതിർത്തി ഇല്ലാത്ത ചീരാലിൽ ആഴ്ചകളായി  കടുവയുടെ സാന്നിധ്യം; നാട്ടുകാർ ഭീതിയിൽ

വയനാട്. ചീരാലിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ വനംവകുപ്പിന്റെ ശ്രമം ഇന്നും തുടരും. കഴിഞ്ഞദിവസം പോത്തുകളെ കൊന്ന വെള്ളച്ചാലിനടുത്ത് നമ്പ്യാർ കുന്നിൽ ഇന്നലെ കടുവയുടെ കാൽപാടുകൾ കണ്ടിരുന്നു. വനാതിർത്തി ഇല്ലാത്ത ചീരാലിൽ ആഴ്ചകളായി തുടരുന്ന കടുവയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

രാത്രിയിലും തെർമൽ ഡ്രോൺ നിരീക്ഷണം വേണമെന്ന് നാട്ടുകാർ പറയുന്നു. നാളെ ജില്ലയിലെത്തുന്ന വനം മന്ത്രിയെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് തീരുമാനം. ചീരാൽ മേഖല പഴൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കൊണ്ടുവരണമെന്നും നഷ്ടപരിഹാര തുക ഉയർത്തണമെന്നും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കും.