28 C
Kollam
Sunday 27th September, 2026 | 08:07:06 PM
Home News Kerala നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന് തീപിടിച്ചു

നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന് തീപിടിച്ചു

തൃശൂർ: ചാലക്കുടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന് തീപിടിച്ചു. പഴയന്നൂർ സ്വദേശി വിനോദിന്റെ കാറാണ് അപകടത്തിന് പിന്നാലെ തീപിടിച്ച് പൂർണമായും കത്തിനശിച്ചത്.

തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്കുള്ള ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

അപകടത്തെ തുടർന്ന് യാത്രക്കാർ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും നേരിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here