Home News Kerala ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമായേക്കും

ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമായേക്കും

Advertisement

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ
താപനില ഇത്രത്തോളം ഉയരാൻ കാരണമായത്.

ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം. ഇത് ഇടിമഴമേഘങ്ങൾ ഉണ്ടാകുന്നതിനും തടസമായിരുന്നു. അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഇന്നതേത് കൂടി ഈ പ്രതിചക്രവാതം ദുർബലമാകും ഇത് അന്തരീക്ഷം കുറച്ച് തണുക്കാൻ സഹായിക്കും. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. അതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം. ഏപ്രിൽ അവസാനത്തെ ആഴ്ചയോട് കൂടി വേനൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ.

Advertisement