25.2 C
Kollam
Wednesday 22nd July, 2026 | 09:00:31 AM
Home News Breaking News ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂര്‍.ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.അപകടം വടക്കാഞ്ചേരിയിൽ.നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.മരിച്ചത് ചേപ്പലക്കോട് സ്വദേശി വല്ലത്തൂരാൻ വീട്ടിൽ 55 കാരനായ ബെന്നി.അപകടം രാവിലെ എട്ടരയോടെ

വാഹനത്തിൽ ഉണ്ടായിരുന്ന ബെന്നിയുടെ ഭാര്യയും കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ആരാധനാലയത്തിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം