ന്യൂ ഡെൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഉയർത്തി ഇന്ന് രാത്രി 12.30 ന് ന്യൂ ഡെൽഹിയിൽ ടീം ജൻസി കൂട്ടായ്മയുടെ നേതൃത്തിൽ സ്വീകരണം നൽകും.കേരള ഹൗസ് പരിസരത്താണ് പരിപാടി. ഡൽഹി സർവ്വകലശാലയിലെ വിദ്യാർത്ഥികളാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. സ്വീകരണം കണക്കിലെടുത്ത് കേരള ഹൗസ് പരിസരത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
വി ഡി സതീശൻ പക്ഷക്കാരുടെ പ്രകടനത്തിനിടെ തലസ്ഥാനത്ത് കെ സി, ആർ സി, ഉമ്മൻ ചണ്ടി എന്നിവരുടെ ബോഡുകൾ കീറിയെറിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഉയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അനുകൂലികളുടെ ശക്തിപ്രകടനങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാകുന്നു. വിവിധ ജില്ലകളിൽ നടന്ന പ്രകടനങ്ങൾ സംഘർഷത്തിൻ്റെ വക്കോളം എത്തി.
തലസ്ഥാന നഗരിയിൽ ഇന്ന് വൈകുന്നേരം നടന്ന പ്രകടനത്തിനിടെ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ഫ്ലക്സുകൾ പ്രവർത്തകർ വലിച്ചുകീറിയതായും റോഡിലേക്ക് എറിഞ്ഞു. ഇതോടെ പാർട്ടിക്കുള്ളിലെ വിഭാഗീയത തെരുവിലേക്കിറങ്ങിയെന്ന വിമർശനം ശക്തമായി.
കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി വിവിധ ഇടങ്ങളിൽ പ്രവർത്തകർ സംഘടിതമായി രംഗത്തെത്തുകയായിരുന്നു. ഇടുക്കിയിൽ നടന്ന സമാന പ്രകടനത്തിൽ ഡി.സി.സി ഭാരവാഹി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തത് വലിയ ചർച്ചയായി. തുടർന്ന് ബന്ധപ്പെട്ട നേതാക്കൾക്കെതിരെ സസ്പെൻഷൻ എടുത്ത് കടുത്ത മുന്നറിയിപ്പാണ് നേതൃത്വം നൽകിയത് .
എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും ശക്തിപ്രകടനങ്ങൾ നടന്നത്. ഇത് പാർട്ടിയുടെ ആഭ്യന്തര ശാസനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. വി ഡി സതീശന്റെ അറിവോടെയാണോ ഇതൊന്നും നേതൃത്വം സംശയമുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ട്. ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരും സംഭവവികാസങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സൂചന.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായും പ്രതിഷേധ പരിപാടികൾ നടത്തുന്ന നേതാക്കൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതായും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വി ഡി സതീശൻ പക്ഷവും കെ സി വേണുഗോപാൽ പക്ഷവും തെരുവിലിറങ്ങി ശക്തിപ്രകടനം നടത്തുന്നതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പോര് കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുകയാണ്. ഫ്ലക്സ് യുദ്ധത്തിൽ നിന്ന് തുറന്ന തെരുവ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന വിലയിരുത്തലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.
വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഭരണിക്കാവിൽ കോൺഗ്രസ് പ്രകടനം
ശാസ്താംകോട്ട:മുഖ്യമന്ത്രി പദവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഭരണിക്കാവിൽ കോൺഗ്രസ് പ്രകടനം.കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് നൂറോളം കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോരി ചൊരിയുന്ന മഴയത്തും പ്രകടനം നടത്തിയത്.നിലപാട് പറഞ്ഞ് മുന്നിൽ നിന്നവർ കേരളം നയിക്കട്ടെ,കേരളം വി.ഡി.എസ് നയിക്കട്ടെ തുടങ്ങിയ വാചകങ്ങൾ എഴുതിയ ഫ്ലക്സുമായാണ് പ്രകടനം നടത്തിയത്.ആരു പറഞ്ഞു ഒറ്റക്കെന്ന് ….
ധീരതയോടെ നയിച്ചോളൂ…
ജീവൻ വേണേൽ ജീവൻ തരാം …
രക്തം വേണേൽ രക്തം തരാം..
ലക്ഷം ലക്ഷം പിന്നാലെ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രകടനം നടത്തിയത്.കോൺഗ്രസ് ഭവന് മുന്നിലൂടെ ഭരണിക്കാവ് ടൗൺ ചുറ്റിയാണ് പ്രകടനം അവസാനിച്ചത്.
പിള്ളേരെ പിടുത്തക്കാര് ഇറങ്ങി, യൂണിഫോമും ബാഗും കുടയുമെല്ലാം ഫ്രീ:കുട്ടികളെ പിടിക്കാൻ നെട്ടോട്ടമോടി അധ്യാപകർ;ഫ്ളൈറ്റ് ടിക്കറ്റും റെഡി
ശാസ്താംകോട്ട:അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ തലയെണ്ണം തികയ്ക്കാൻ കുട്ടികളെ തേടി അധ്യാപകർ നെട്ടോട്ടത്തിൽ.എയ്ഡഡ്,അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ് വീടുകൾ കയറിയിറങ്ങുന്നത്.കുട്ടികൾ കുറഞ്ഞാൽ തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രഥമാധ്യാപകർ ഉൾപ്പെടെ കൂട്ടത്തോടെ ഫീൽഡ് വർക്കിൽ ഏർപ്പെട്ടിരിക്കുന്നത്.ഒന്നാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് വലിയ ഓഫറുകളാണ് ലഭിക്കുന്നത്.യൂണിഫോമും ബാഗും കുടയും വാട്ടർ ബോട്ടിലും നോട്ടുബുക്കുകൾ ഉൾപ്പെടെ അഡ്വാൻസായി നൽകിയാണ് ക്യാൻവാസിങ്.പണം ആവശ്യമുണ്ടെങ്കിൽ അതും നൽകും.
രക്ഷിതാക്കളുടെ സാമ്പത്തികാവസ്ഥ പ്രശ്നമേയല്ല.കുട്ടിയെ കിട്ടിയാൽ മതി എന്നതാണ് ലക്ഷ്യം.സ്കൂൾ തുറന്നാൽ ഓട്ടോ ഫീസും അധ്യാപകർ തന്നെ നൽകും.പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ മെയ് 6ന് നടന്ന മെഗാ സ്പോട്ട് അഡ്മിഷനിലൂടെ അഡ്മിഷൻ എടുത്ത കുട്ടിക്കും രക്ഷിതാവിനും നറുക്കെടുപ്പിലൂടെ ഫ്ളൈറ്റ് ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.തിരുവനന്തപുരം – കൊച്ചി ഫ്ളൈറ്റ് ടിക്കറ്റ് സ്വന്തമാക്കാം എന്ന പരസ്യം നൽകിയാണ് കുട്ടികളെ ആകർഷിക്കാനായി സ്കൂൾ അധികൃതർ രംഗത്തെത്തിയത്.
എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി നറുക്കെടുപ്പിലൂടെ വിജയികളാകുന്ന ഓരോ വിഭാഗം കുട്ടികൾക്കാണ് ടിക്കറ്റ് ലഭിക്കുന്നത്.സിബിഎസ്ഇ സ്കൂളുകളുടെ കടന്നുകയറ്റമാണ് സർക്കാർ സ്കൂളുകളുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയിരിക്കുന്നത്.പല സർക്കാർ എൽ.പി സ്കൂളുകളിലും ഒന്നാം ക്ലാസിൽ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് അഡ്മിഷൻ എടുത്തിട്ടുള്ളത്.
ഉല്ലാസ് കോവൂരിന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സ്വീകരണം നൽകി
ശാസ്താംകോട്ട:അഖിലകേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ കുന്നത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിയുക്ത എംഎൽഎ ഉല്ലാസ് കോവൂരിന് സ്വീകരണം നൽകി.ചക്കുവള്ളിചിറ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ മുനീർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിയാസ് പറമ്പിൽ,എസ്.ആർ ശ്രീകുമാർ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ്,അസി:മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാജിമോൻ,കൃഷ്ണകുമാർ, പൊതുപ്രവർത്തകരായ ബാബു ഹനീഫ്,വേണുഗോപാൽ,നിസാർ, ഷെഫീഖ്,സംഘടന നേതാക്കളായ ശ്രീകുമാർ,ജയകുമാർ നിയോ, ശബരി മണിയൻപിള്ള, സുഗത, രഞ്ജിനി, വത്സമ്മ,എം എ സമീർ എന്നിവ സംസാരിച്ചു.
എംഡിഎംഎയുമായി യൂത്ത്കോണ്ഗ്രസ് നേതാവ് അടക്കം പിടിയിൽ
എറണാകുളം. അമ്പലമേട് മൂന്ന് യുവാക്കൾ പിടിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് കരിമുകൾ സ്വദേശി അഖിൽ അപ്പു, ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം സൂരജ് സുനി, ആർ അഭിഷേക് എന്നിവരാണ് പിടിയിലായത്
ഇവരിൽനിന്ന് 19.720 ഗ്രാം എംഡിഎംഎ പിടികൂടി.8370 രൂപയും നാലു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. FACT കോളനിയിലെ വീട്ടിൽ നിന്നാണ് മൂന്ന് പേരെയും പിടികൂടിയത് .ഡാൻസാഫ്, അമ്പലമേട് പോലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്.
യൂത്ത് കോൺഗ്രസ് അമ്പലമേട് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന അഖിൽ അപ്പുവിനെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി
സംഘടനയുടെ മുഴുവൻ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായും പ്രാഥമിക അംഗത്വം ഉൾപ്പെടെ റദ്ദാക്കിയതായും ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്
മുൾ കിടക്ക വിടുന്നു,കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജിവച്ചു
തൃശൂര്.ഭരണമാറ്റത്തിന് പിന്നാലെ കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജിവച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് കവി കെ സച്ചിദാനന്ദനും വൈസ് പ്രസിഡൻറ് അശോകൻ ചെരുവിലുമാണ് രാജിവച്ചത്. 10 വർഷം കഴിഞ്ഞാൽ കോൺഗ്രസിനും അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടിവരുമെന്ന് സച്ചിതാനന്ദൻ പറഞ്ഞു.
തുടർഭരണം അപകടമെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന എൽഡിഎഫിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. തുടർഭരണം വേണ്ടെന്ന പ്രചാരണത്തിന്റെ തുടക്കമായി പ്രതിപക്ഷം പോലും ഉയർത്തിക്കാട്ടുന്നത് കവി സച്ചിദാനന്ദൻറെ വാക്കുകളാണ്. പിന്നാലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു, ഭരണമാറ്റം സംഭവിച്ചു. ദയനീയ തോൽവിയിൽ എൽഡിഎഫ് പതറി നിൽക്കുമ്പോഴാണ് മുൾ കിടക്ക വിടുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച ശേഷമുള്ള കെ സച്ചിദാനന്ദൻറെ രാജി .
വൈസ് പ്രസിഡൻറ് അശോകൻ ചെരുവിലും വകുപ്പ് സെക്രട്ടറിക്ക് ഈ മെയിൽ മുഖാന്തരമാണ് രാജിക്കത്ത് കൈമാറിയത്. ഇരുവരുടെയും രാജിയോടെ ഭരണസമിതി അപ്രസക്തമാകും. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷൻ്റെയും കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. കാലാവധി അവസാനിക്കുന്ന മുറക്ക് സ്ഥാനമൊഴിയാനാണ് വിവിധ അക്കാദമി ഭാരവാഹികളുടെ തീരുമാനം.
തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ
കൊച്ചി.തൃപ്പൂണിത്തുറയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ. 11 ഗ്രാം എക്സ്റ്റസി പിൽസ്, 6 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തു.മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.തൃക്കാക്കര വിദ്യാനഗർ റോഡ് സ്വദേശി ഉനൈസ്, കോണിത്തുറ സ്വദേശി റോണിഷ് ആൻറണി, തൃപ്പൂണിത്തുറ സ്വദേശി അക്കീൻ ഷിബു എന്നിവരാണ് പിടിയിലായത്
കൊച്ചി ഡാൻസാഫ്, ഹിൽപാലസ് പോലീസ് എന്നിവരാണ് പ്രതികളെ പിടിച്ചത്
കേരളത്തിലേക്ക് രാസലഹരി മരുന്ന് കയറ്റി അയക്കുന്ന കണ്ണിയിലെ പ്രധാനികൾ ശാസ്താംകോട്ട പോലീസിന്റെ പിടിയിൽ
ശാസ്താംകോട്ട.കേരളത്തിലേക്ക് MDMA ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി മാസം 23ഗ്രാം mdma യുമായി ICS ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു. ഈ കേസിൽ 2ആം പ്രതിയായ ഷംനാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂർ തെളിവെടുപ്പിന് കൊണ്ട് പോയപ്പോൾ ഷംനാദിന് MDMA കൈമാറിയ സംഘത്തിലെ 03 പേരെ പിടികൂടിയിരുന്നു പിടികൂടിയവരിൽ 02 പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിലായത്.
കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ ഗോപിനാഥൻ പിള്ള മകൾ 27 വയസുള്ള അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ ഖാദർ മകൻ മുഹമ്മദ് സിജാഹ് വയസ് -32 എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ടാരുന്നു. സിജഹ് 03ഓളം NDPS കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരത്തു അമരവിളയിൽ 75 ഗ്രാം MDMA പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലും MDMA എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത..
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രതീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട DYSP പ്രസാദ് ശാസ്താംകോട്ട SHO മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ SI ശരത് കെ.പി, ASI ബിജു കെ.ആർ, CPO മാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ വനിത CPO അഞ്ചു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കൾ ആയ പ്രതികളെ ബാംഗ്ലൂർ നിന്നും പിടികൂടിയത്.





































