Home News Local വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഭരണിക്കാവിൽ കോൺഗ്രസ് പ്രകടനം

വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഭരണിക്കാവിൽ കോൺഗ്രസ് പ്രകടനം

Advertisement

ശാസ്താംകോട്ട:മുഖ്യമന്ത്രി പദവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഭരണിക്കാവിൽ കോൺഗ്രസ് പ്രകടനം.കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് നൂറോളം കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോരി ചൊരിയുന്ന മഴയത്തും പ്രകടനം നടത്തിയത്.നിലപാട് പറഞ്ഞ് മുന്നിൽ നിന്നവർ കേരളം നയിക്കട്ടെ,കേരളം വി.ഡി.എസ് നയിക്കട്ടെ തുടങ്ങിയ വാചകങ്ങൾ എഴുതിയ ഫ്ലക്സുമായാണ് പ്രകടനം നടത്തിയത്.ആരു പറഞ്ഞു ഒറ്റക്കെന്ന് ….
ധീരതയോടെ നയിച്ചോളൂ…
ജീവൻ വേണേൽ ജീവൻ തരാം …
രക്തം വേണേൽ രക്തം തരാം..
ലക്ഷം ലക്ഷം പിന്നാലെ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രകടനം നടത്തിയത്.കോൺഗ്രസ് ഭവന് മുന്നിലൂടെ ഭരണിക്കാവ് ടൗൺ ചുറ്റിയാണ് പ്രകടനം അവസാനിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here