Home Blog Page 767

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ബലാത്സംഗത്തിന് ഇരയാക്കി,പ്രതിയെ അടൂര്‍ പൊലീസ് പിടികൂടി

അടൂര്‍.പത്തനംതിട്ട സ്വദേശിനിയായ 28 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം. പ്രതി വിനോദിനെ
അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയിരുന്നു

അടൂരിലുള്ള ഓട്ടോ ഡ്രൈവർ ആണ് പ്രതി വിനോദ്. ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതി സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂർ പോലീസിലും പരാതി നൽകിയിരുന്നു

കൊല്ലത്തെ സി പി ഐ യിൽ കലഹം

കൊല്ലം. തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കൊല്ലത്ത് സിപിഐ യിൽ പോര് മുറുകി.സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പ്രദേശിക നേതാക്കൾ. ചടയമംഗലത്തും , ചാത്തന്നൂരും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ച ഉണ്ടായി

ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് തെറ്റ്. നേതൃ വീഴ്ചയ്ക്ക് ഇവ കാരണമായെന്ന് വിമർശനം. കരുനാഗപ്പള്ളിയിലും പ്രചരണത്തിൽ പാളിച്ച ഉണ്ടായി. ജില്ലയിൽ യുവതലമുറയെ ഒഴിവാക്കിയെന്നുo വിമർശനം

വിമർശനവുമായി സംസ്ഥാന കമ്മിറ്റിയംഗo എസ് വേണഗോപാലിൻ്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജി സന്നദ്ധ അറിയിച്ച് പല മണ്ഡലം ഭാരവാഹികൾ. നേതൃത്വം മാറണമെന്ന വിമർശനവുമായി സമൂഹ മാധ്യമങ്ങളിലും പോസ്റ്റ്

പ്രതിപക്ഷത്തെ പിണറായി നയിക്കും

തിരുവനന്തപുരം.പിണറായി നയിക്കും. പ്രതിപക്ഷത്തെ പിണറായി നയിക്കും. പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷ നേതാവാകാൻ പിണറായി. പ്രതിപക്ഷ നേതാവാകാൻ നാളെ പിണറായി വിജയൻ പിബിയിൽ സന്നദ്ധത അറിയിക്കും

പ്രതിപക്ഷനേതാവ് ആകുന്നതിനോട് പിണറായിക്ക് വിയോജിപ്പില്ലെന്ന് അടുത്ത വൃത്തങ്ങൾ. പിണറായി നയിക്കുന്നതിനോട് സിപിഐക്കും അനുകൂല നിലപാട്. പ്രതിസന്ധിഘട്ടത്തിൽ ഒഴിഞ്ഞുമാറേണ്ടതില്ലെന്ന നിലപാടിൽ പിണറായി വിജയൻ.പാർലമെൻറ് തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതാവായി തുടരാനാണ് സാധ്യത

തൻറെ തീരുമാനം പിബിയിൽ അറിയിക്കും. വരുന്ന തെരഞ്ഞെടുപ്പിനെ പുതിയ ടീമിനെ മുൻനിർത്തി ആയിരിക്കും എൽഡിഎഫ് നേരിടുക

അറബിക് റിസർച്ച് ജേർണലിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു

കാര്യവട്ടം: കേരള സർവകലാശാല അറബിക് വിഭാഗം പ്രസിദ്ധീകരിക്കുന്ന അക്കാദമിക് റിസർച്ച് ജേർണലായ ‘മജല്ല കൈരള’യുടെ (Majalla Kairala) പുതിയ ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു.

അറബി ഭാഷ, സാഹിത്യം, കല, സംസ്കാരം, ആഗോള സാഹിത്യ പ്രസ്ഥാനങ്ങൾ, ഭാഷാ പഠനത്തിലെ നൂതന പ്രവണതകൾ എന്നീ വിഷയങ്ങളിൽ അറബിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് പരിഗണിക്കുന്നത്. വിദഗ്ധ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമായിരിക്കും പ്രബന്ധങ്ങൾ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുക. താല്പര്യമുള്ള ഗവേഷകർ, അധ്യാപകർ പ്രബന്ധങ്ങൾ മെയ് 30-നകം majallakairala@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങൾ www.arabicku.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

പട്ടകടവ് ഭാരത രാജ്ഞി കുരിശടിയിലെ തിരുനാള്‍ കൊടിയേറി,ഇന്ന് പ്രദക്ഷിണം

പട്ടകടവ്. ഭാരത രാജ്ഞി കുരിശടിയിലെ തിരുനാള്‍ കൊടിയേറി, ഇന്ന് പ്രദക്ഷിണം. കൊടിയേറ്റിനും ദിവ്യബലിക്കും റവ ഡോ.പോള്‍ ആന്റണി മുല്ലശേരി,ഫാ. സില്‍വസ്റ്റര്‍ എല്‍എഫ് കോട്ടേജ്,ഫാ.ജോണ്‍ബ്രിട്ടോ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് 6.30ന് പ്രദക്ഷിണം കുരിശടിയില്‍നിന്നും ആരംഭിച്ച് നാലുമുക്ക് കാരാളിമുക്ക് വഴി ഭാരത രാജ്ഞി കുരിശടിയില്‍ സമാപിക്കും. പ്രാര്‍ഥനക്ക് റവ.ഫാ.ലാസര്‍എസ് പട്ടകടവ് നേതൃത്വം നല്‍കും. ഫാ.ടെറി തങ്കച്ചന്‍ വചനപ്രഘോഷണം നടത്തും. നാളെ രാവിലെ 9.30ന് തിരുനാള്‍ മഹോല്‍സവ സമൂഹ ബലിക്ക് പുനലൂര്‍ രൂപത വികാരി ജനറല്‍ റവ.മോണ്‍ സെബാസസ്റ്റിയന്‍ വാസ് മുഖ്യകാര്‍മ്മികനാകും. റവ ഫാ.അജീഷ് ക്‌ളീറ്റസ് വചനപ്രഘോഷണം നടത്തും.

വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്,വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെയുള്ള പത്തോളം പേർക്ക് മർദ്ദനം

തൊടുപുഴ: വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെയുള്ള പത്തോളം പേർക്ക് മർദ്ദനം. കാറ്ററിങ് തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലാണ് അടി ഉണ്ടായത്.

വണ്ടിപ്പെരിയാർ ഗ്രാംബി സ്വദേശികളുടെ വിവാഹ ചടങ്ങിനിടയാണ് സംഭവം. വിവാഹം കഴിഞ്ഞ ശേഷം വിരുന്നുകാരുടെ സൽക്കാരത്തിൽ ആയിരുന്നു ബന്ധുക്കാരും മറ്റും. ഏറ്റവും അവസാന ഭാഗത്താണ് വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെ ഉള്ള ആളുകൾ ഭക്ഷണം കഴിക്കാൻ എത്തിയത്.

ഈ സമയം ടേബിളും മറ്റും വൃത്തിയാക്കി കൊണ്ടിരുന്ന കാറ്ററിങ് തൊഴിലാളികൾ ഇവർ ഇരുന്ന കസേരയിൽ ഭക്ഷണം വിളമ്പാൻ കഴിയില്ല എന്ന് പറഞ്ഞു. തുടർന്ന് ഉണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. സ്ത്രീകൾ ഉൾപ്പെടെ പത്തോളം ആളുകൾക്കാണ് പരിക്കേറ്റത്.

ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്തു.

പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നി കാർ വാങ്ങി, അതു പോയി , കുഞ്ഞുമോൻ

ശാസ്താംകോട്ട ഇടതുപക്ഷത്തിന് കിട്ടുന്ന വോട്ടിൽ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടായത് അന്വേഷിക്കണമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോൻ. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അതെങ്ങനെ നടന്നുവെന്ന്  അന്വേഷിക്കണം  . എവിടെയാണ് വോട്ട് ചോർന്നത്, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത് എന്നിവ കണ്ടെത്തണം. എൽഡി എഫ് സംസ്‌ഥാന നേതൃത്വം അത് പരിശോധിക്കണം.

വോട്ട് ചോരില്ലെന്നാണ് കരുതിയത്. കിഫ്ബി അടക്കം 1010 കോടി രൂപയുടെ വികസനം അഞ്ച് വർഷത്തിനിടെ മണ്ഡല ത്തിൽ എത്തിക്കാൻ കഴിഞ്ഞു. കുന്നത്തൂരിൽ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തോൽവി പൂർണമായി അംഗീകരിക്കു ന്നു. ഇടതുമുന്നണി വലിയ കരുത്തോടെ തിരിച്ചുവരുമെന്നും കു ഞ്ഞുമോൻ പറഞ്ഞു.

പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നിയാണ് വിവിധ ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നും  അദ്ദേഹം പറഞ്ഞു.

പിണറായി വി ജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്ന തു കണ്ട് ആഗ്രഹം തോന്നിയാണു ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നു കോവൂർ കുഞ്ഞുമോൻ. തിരഞ്ഞെടുപ്പിനു വേണ്ടി അതു വിൽക്കേണ്ടിവ ന്നെന്നും അദ്ദേഹം വികാരാധീന നായി പറഞ്ഞു. ഇടതുപക്ഷത്തി ന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും അതെങ്ങനെയു ണ്ടായി എന്നു കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ ഭാഗത്താണു വീഴ്ചയുണ്ടായതെന്ന് എൽഡി എഫ് സംസ്‌ഥാന നേതൃത്വം പരി ശോധിക്കണം. പൊതുപ്രവർത്തകനായി തുടരുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

നേടിയതെന്നു സ്വയം കരുതുന്നതൊന്നും നാം ഒറ്റയ്ക്കു നേടിയതല്ല, സി ആർ മഹേഷ്

കരുനാഗപ്പള്ളി.  മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുമ്പോൾ പാർട്ടി നേതാക്കൾക്കു മുന്നറിയിപ്പുമായി കരുനാഗപ്പള്ളിയിലെ കോൺഗ്രസ് എംഎൽഎ സി ആർ  മഹേഷ് നേടിയതെന്നു സ്വയം കരുതുന്നതൊന്നും നാം ഒറ്റയ്ക്കു നേടിയതല്ലെന്ന കുത്തുവാക്കുകളോടെയാണു മഹേഷിൻ്റെ സമൂഹമാധ്യമ പോസ്‌റ്റ് പോസ്‌റ്റ് ഇങ്ങനെ: ‘ധർമടത്തു സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമസങ്കടത്തിലായെങ്കിൽ, തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മി  നുപോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിൻ്റെ ഉൾക്കരുത്ത് കാണാതിരുന്നു കൂടാ. ഇതു സിപിഎമ്മിനു മാത്രമല്ല ബാധകം; അൻപതിനായിരത്തിനും എൺപതിനായിരത്തിനും വോട്ടുകൾക്കു ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അദ്ഭുത ങ്ങൾ സംഭവിക്കാം. അതാണു ചരിത്രവും കാലവും.. പല്ലുകുത്തി മണപ്പിക്കുന്നതിനെയും സുഗന്ധമായി

കാണുന്നവർ, നാറുന്നതും മണക്കുന്നതും അറിയാ ത്തവർ, ജനവികാരം കണ്ടില്ലെന്നു നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ടു തീർന്നുവെന്നു ധരിക്കുന്നു ണ്ടെങ്കിൽ തെറ്റാണ്. അൽപമെങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നതുപോലും നഷ്‌ടപ്പെടും.

ഇതു പക്ഷംപറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ, ഈ മഹാപ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ, ജനാ ധിപത്യത്തിൽ മാറിയും മറിഞ്ഞും പാർട്ടി നോക്കാ തെ വോട്ടു ചെയ്യുന്ന നിഷ്പക്ഷമതികളായ ജനങ്ങ ളുടെ ഹൃദയവികാരം പങ്കുവച്ചുവെന്നു മാത്രം. അപ്രിയസത്യങ്ങൾ പറയേണ്ടിവരുന്ന സാഹചര്യ ത്തിൽ നഷ്‌ടപ്പെടുന്നതിനെ ഓർത്തു ദുഃഖമില്ല. നേടിയതെന്നു നാം സ്വയം കരുതുന്നതൊന്നും നാം കൊണ്ടുവന്നതല്ലല്ലോ. നാം ഒറ്റയ്ക്കു നേടിയതും അല്ലല്ലോ…’

കഴിഞ്ഞ ദിവസം തലയെണ്ണലിന് ഹാജരായപ്പോൾ കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കരുന്നു മഹേഷ് പ്രതികരിചിരുന്നു

തലയെണ്ണി ആരുടെ ഒപ്പം എന്ന നിലപാട് രേഖപ്പെടുത്തുന്ന രീതിയോട് മഹേഷ് അടക്കം പുതുതലമുറയിലെ പലർക്കും ഉള്ളിൽ എതിർപ്പുണ്ടായിരുന്നു . പഴയ കോൺഗ്രസിനെ  നശിപ്പിച്ച ഗ്രൂപ്പ് പോര് തിരികെ എത്തിച്ച തലതിരിഞ്ഞ നടപടിയായിട്ടാണ് തലയെണ്ണൽ മാറിയത് .

എന്തുകൊണ്ട് കെസിക്ക് വോട്ടു കൂടി എന്ന സാമാന്യ വിവേകം പോലുമില്ലാ ആവരാണല്ലോ ഹൈക്കമാൻഡിൽ എന്ന് പരിതപിക്കുന്നവരേറെയാണ്

എൽഡിഎഫ് ജയിച്ചതിന് പിന്നിൽ ‘സംതിങ് റോങ്’,അയിഷപോറ്റി

കൊട്ടാരക്കരം. എൽഡിഎഫ് ജയിച്ചതിന് പിന്നിൽ ‘സംതിങ് റോങ്’ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി പി.അയിഷപോറ്റി. സിപിഎം-ബിജെപി ഡീൽ സം ബന്ധിച്ച ആരോപണങ്ങൾ സത്യമാണെന്നു കരുതുന്നു. എഴുകോണിലും നെടുവത്തൂരി ലും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കാതെ പോയതു വോട്ട് അട്ടിമറി കാരണമാണ്. കൊട്ടാര ക്കരയിൽ കുറഞ്ഞത് 10000 വോ ട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയി ക്കുമെന്നു കരുതിയിരുന്നു. അടി യൊഴുക്കുകൾ നടന്നുവെന്ന് ഉറ പ്പാണ്. ഡീൽ ആരോപണം അന്വേഷിക്കണമെന്ന ആവശ്യ വുമായി ബിജെപി ജില്ലാ സെക്രട്ടറി തന്നെ രംഗത്തു വന്നിട്ടുണ്ട്.

‘ഞാൻ യുഡിഎഫിൽ ചേർന്നതിനു പിന്നാലെ 139 നിയോജക മണ്ഡലത്തിൽ എൽഡിഎഫ് തോറ്റാലും കൊട്ടാരക്കരയിൽ തോൽക്കില്ലെന്ന് ചിലർ പ്രഖ്യാ പിച്ചിരുന്നു.

നെടുവത്തൂർ പഞ്ചായത്തുക ളിലെ ബിജെപി വാർഡുകളിലെ വോട്ട് എൽഡിഎഫിന് ലഭിച്ചതിന് പിന്നിൽ സിപിഎം-ബിജെപി ഡീൽ ഉറപ്പാണ് എന്നാണ് എന്റെ വിശ്വാസം. കൊടിക്കുന്നിൽ സുരേഷ് എംപി ഇത്തര മൊരു ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയപരിചയത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥഥാനത്തിലാണ് കടുത്ത സൈബർ ആക്രമണമാണു തിരഞ്ഞെടുപ്പ് സമയത്ത് നേരിട്ടത്’- അയിഷ പോറ്റി പറഞ്ഞു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 മേയ് 9, ശനി | 1201 മേടം 26, തിരുവോണം

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മേയ് 9, ശനി | 1201 മേടം 26, തിരുവോണം

തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള നടന്‍ വിജയിന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വ്യക്തമാക്കി. കേവല ഭൂരിപക്ഷമായ 118 നു പകരം പിന്തുണക്കത്തില്‍ 116 പേരേയുള്ളൂവെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ടിവികെയ്ക്കു 108 സീറ്റുണ്ടെങ്കിലും വിജയ് രണ്ടിടത്തു ജയിച്ചതിനാല്‍ യഥാര്‍ത്ഥ അംഗബലം 107 ആണ്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചില കക്ഷികളുടെ പിന്തുണക്കത്ത് ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇതേസമയം എഐഎഡിഎംകെ നേതാവ് എടപ്പാടി പഴനിസ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടിടിവി ദിനകരനും ഗവര്‍ണറെ കണ്ടു.

ഭരണമാറ്റത്തിന് മുന്നോടിയായി കേരളത്തിൽ കൂട്ടസ്ഥലംമാറ്റം

കേരളത്തില്‍ യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പേ വിവിധ വകുപ്പുകളില്‍ കൂട്ടസ്ഥലംമാറ്റം നടക്കുന്നു. വിദ്യാഭ്യാസ വകുപ്പിനു പിറകേ, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, സ്റ്റാറ്റിറ്റിക്സ് വകുപ്പുകളിലും സ്ഥലംമാറ്റ ഉത്തരവിറങ്ങി. ഇടതു യൂണിയന്‍ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എന്‍ ജി ഒ യൂണിയന്‍ പ്രതിഷേധിക്കുകയും വികാസ്ഭവനില്‍ ഉത്തരവ് കത്തിക്കുകയും ചെയ്തു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: നടപടികൾ തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം നടപ്പാക്കാന്‍ പ്രാഥമിക നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ടിക്കറ്റ് മെഷീനില്‍ ഇന്നു മുതല്‍ ലിംഗഭേദം രേഖപ്പെടുത്താന്‍ അഡിഷണല്‍ ജനറല്‍ മാനേജര്‍ ഉത്തരവിറക്കി.

കവി കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഭരണ മാറ്റത്തിന്റെ ഭാഗമായി കവി കെ. സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നുവെങ്കിലും നേരത്തെ ഒഴിയുകയായിരുന്നു. 2022 മാര്‍ച്ചിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്.

മുഖ്യമന്ത്രി ചർച്ചകൾക്കായി യുഡിഎഫ് നേതാക്കൾ ഡൽഹിയിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെത്തും.

ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണം: വി.ഡി. സതീശൻ

ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ തനിക്ക് അനുകൂലമായി പ്രകടനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള ഈ അഭ്യര്‍ത്ഥന.

തിരഞ്ഞെടുപ്പ് തോൽവി: സിപിഎമ്മിൽ വ്യക്തിപരമായ വിമർശനങ്ങളില്ല

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നായാൽ സന്തോഷം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നായാല്‍ വളരെ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്റെ പുസ്തകം ‘ആദം നീ എവിടെ ആകുന്നു?’ ഇന്ന് പ്രകാശനം ചെയ്യും

വി.ഡി. സതീശന്‍ രചിച്ച ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. ക്രിസ്ത്യൻ പ്രമേയത്തിലുള്ള ഈ പുസ്തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിരീക്ഷണങ്ങളാണ് പുസ്തകമെന്ന് അവതാരികയിൽ ഡോ. സിറിയക് തോമസ് പറയുന്നു.

യു. പ്രതിഭയുടെ തോൽവി: വെള്ളാപ്പള്ളിയുടെ പ്രതികരണം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയുടെ തോല്‍വിക്ക് തന്നെ പഴിച്ചിട്ടു കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ജനം എല്ലാം കാണുന്നുണ്ടെന്നും തോല്‍വിയില്‍ മകന്റെ പ്രവൃത്തികള്‍ കൂടി കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പരിഹസിച്ചു.

ജനശതാബ്ദി എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു

കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

കഴക്കൂട്ടത്ത് സ്പാ പീഡനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കഴക്കൂട്ടത്ത് 23 കാരിയെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിബ്സണ്‍ പിടിയിലായി. സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 44 വർഷം തടവ്

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിന് 44 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചു.

ബ്രഹ്മഗിരി സൊസൈറ്റി അഴിമതി: യൂത്ത് കോൺഗ്രസ് പ്രതിഷേധം

സിപിഎം നേതൃത്വത്തിലുള്ള ബ്രഹ്‌മഹഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിലെ 100 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി.

ലഹരി മാഫിയ തടവിലാക്കിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

ബാംഗ്ലൂരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം പൂട്ടിയിട്ട മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദിനെ പോലീസ് രക്ഷപ്പെടുത്തി.

ശാസ്താംകോട്ടയിൽ രാസലഹരിയുമായി രണ്ട് പേർ പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ അദ്വൈത, മുഹമ്മദ് സിജാഹ് എന്നിവരെ ശാസ്താംകോട്ട പോലീസ് പിടികൂടി. അദ്വൈത ബെംഗളൂരുവില്‍ റേഡിയോളജി വിദ്യാര്‍ത്ഥിയാണ്.

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ വീടിനു സമീപം നടത്തിയ പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തി. 2018ല്‍ കാണാതായ സജിയുടെ പിതാവിന്റേതാണോ ഇതെന്ന് അന്വേഷിക്കുന്നു.

സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാകും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ ബിജെപി നിയമസഭ കക്ഷി യോഗം തിരഞ്ഞെടുത്തു. മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം.

തമിഴ്നാട് രാഷ്ട്രീയം: ഡിഎംകെ – കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ

തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയില്‍നിന്നു പിന്മാറിയ ഡിഎംകെ, പാര്‍ലമെന്റില്‍ പുതിയ ഇരിപ്പടം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാനാകില്ലെന്ന് കനിമൊഴി എംപി സ്പീക്കര്‍ക്ക് കത്തുനല്‍കി.

ഐപിഎൽ: കൊൽക്കത്തയ്ക്ക് ഉജ്ജ്വല വിജയം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 47 പന്തില്‍ 100 റണ്‍സ് നേടിയ ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ വിജയശില്പി.

വണ്ടർലാ ഹോളിഡേയ്‌സിന് റെക്കോർഡ് വരുമാനം

2026 സാമ്പത്തിക വര്‍ഷത്തില്‍ വണ്ടര്‍ല ഹോളിഡേയ്സിന്റെ വരുമാനം 32% വര്‍ധിച്ച് 142.05 കോടി രൂപയായി. ചെന്നൈയിലെ പുതിയ പാർക്കിന്റെ പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ.

വാട്‌സ്ആപ്പിൽ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ വരുന്നു

ഐഒഎസ് ഉപയോക്താക്കൾക്കായി സുതാര്യമായ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ചാറ്റ് ഇന്റർഫേസിലും നാവിഗേഷൻ ബാറിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ഹീരാഭായി ക്രൂയിസ് കപ്പലിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചു

കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ചു. എലികളിലൂടെയും വവ്വാലുകളിലൂടെയും പകരുന്ന ഈ മാരക വൈറസിനെതിരെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദ്ദേശം നൽകി.

ശുഭദിനം: അവസരങ്ങളെ ധൈര്യത്തോടെ നേരിടുക

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി