25.5 C
Kollam
Saturday 8th August, 2026 | 03:36:09 PM
Home News Local പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നി കാർ വാങ്ങി, അതു പോയി...

പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നി കാർ വാങ്ങി, അതു പോയി , കുഞ്ഞുമോൻ

ശാസ്താംകോട്ട ഇടതുപക്ഷത്തിന് കിട്ടുന്ന വോട്ടിൽ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടായത് അന്വേഷിക്കണമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോൻ. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അതെങ്ങനെ നടന്നുവെന്ന്  അന്വേഷിക്കണം  . എവിടെയാണ് വോട്ട് ചോർന്നത്, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത് എന്നിവ കണ്ടെത്തണം. എൽഡി എഫ് സംസ്‌ഥാന നേതൃത്വം അത് പരിശോധിക്കണം.

വോട്ട് ചോരില്ലെന്നാണ് കരുതിയത്. കിഫ്ബി അടക്കം 1010 കോടി രൂപയുടെ വികസനം അഞ്ച് വർഷത്തിനിടെ മണ്ഡല ത്തിൽ എത്തിക്കാൻ കഴിഞ്ഞു. കുന്നത്തൂരിൽ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തോൽവി പൂർണമായി അംഗീകരിക്കു ന്നു. ഇടതുമുന്നണി വലിയ കരുത്തോടെ തിരിച്ചുവരുമെന്നും കു ഞ്ഞുമോൻ പറഞ്ഞു.

പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നിയാണ് വിവിധ ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നും  അദ്ദേഹം പറഞ്ഞു.

പിണറായി വി ജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്ന തു കണ്ട് ആഗ്രഹം തോന്നിയാണു ചിട്ടികളിൽ ചേർന്ന് 27 ലക്ഷം രൂപയുടെ കാർ വാങ്ങിയതെന്നു കോവൂർ കുഞ്ഞുമോൻ. തിരഞ്ഞെടുപ്പിനു വേണ്ടി അതു വിൽക്കേണ്ടിവ ന്നെന്നും അദ്ദേഹം വികാരാധീന നായി പറഞ്ഞു. ഇടതുപക്ഷത്തി ന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും അതെങ്ങനെയു ണ്ടായി എന്നു കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ ഭാഗത്താണു വീഴ്ചയുണ്ടായതെന്ന് എൽഡി എഫ് സംസ്‌ഥാന നേതൃത്വം പരി ശോധിക്കണം. പൊതുപ്രവർത്തകനായി തുടരുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.