26 C
Kollam
Wednesday 23rd September, 2026 | 05:07:24 AM
Home News Local ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുന്നത്തൂർ:ഐഎൻടിയുസി കുന്നത്തുർ മണ്ഡലം കമ്മിറ്റിയുടെയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.തുരുത്തിക്കര
കാട്ടുവിള്ള ജംഗ്ഷനിൽ വിളയിൽ പി.ഒ തോമസിൻ്റെ വസതിയിൽ നടന്ന ക്യാമ്പ്
റിജിയണൽ പ്രസിഡൻ്റ് തടത്തിൽ സലിം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ചെല്ലപ്പൻ ഇരവി അദ്ധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ സഹദേവൻ കോട്ടവിള മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പ് കോ ഓർഡിനേറ്റർ ജലീൽ.എസ്,16-ാം വാർഡ് മെമ്പർ സുധാചന്ദ്രൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിസി തങ്കച്ചൻ,ഐഎൻടിയുസി മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ പി.ഒ തോമസ്,ജോൺസൺ,സെക്രട്ടറിമാരായ വിനോദ്,പ്രദീപ്,പ്രമോദ്,രാമകൃഷ്ണപിളള എന്നിവർ സംസാരിച്ചു.