28.8 C
Kollam
Tuesday 22nd September, 2026 | 05:37:32 PM
Home News Breaking News കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറും മരിച്ച ബിഡതി ബസ് അപകടത്തിൽ, അധികൃതരുടെ...

കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറും മരിച്ച ബിഡതി ബസ് അപകടത്തിൽ, അധികൃതരുടെ അനാസ്ഥവ്യക്തം

ബംഗളുരു. കെ എസ് ആർ ടി സി ഡ്രൈവറും കണ്ടക്ടറും മരിച്ച ബിഡതി ബസ് അപകടത്തിൽ, അധികൃതരുടെ അനാസ്ഥവ്യക്തം. കണ്ടക്ടർ തൊണ്ടയാട് സ്വദേശി അരുൺ, ഡ്രൈവർ വെള്ളയിൽ സ്വദേശി മിഥിലേഷ്. അപകടത്തിൽ പെട്ടത് കോഴിക്കോട് നിന്ന് രാത്രി 9:30ന് യാത്ര തിരിച്ച ഡീലക്സ് ബസ്. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്

രണ്ടുപേർ മരിച്ചു, നാല് പേരുടെ പരിക്ക് ഗുരുതരം. പരിക്കേറ്റവരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബിഡതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നുള്ള ഉദ്യോഗസ്ഥർ കർണാടകയിലേക്ക് പുറപ്പെടും

അപകടത്തിന് കാരണം ചട്ടങ്ങൾ പാലിക്കാത്തത് എന്ന് ആരോപണം. ബസിൽ ഉണ്ടായിരുന്നത് ഒരു ഡ്രൈവർ മാത്രം. മിഥിലേഷ് കെ എസ് ആർ ടിയിലെ താൽകാലിക ഡ്രൈവർ. 5 മണിക്കൂറിൽ കൂടുതൽ ദൂരമുള്ള റൂട്ടിൽ ഡ്രൈവർ കം കണ്ടക്ടർ ഉണ്ടായിരുന്നില്ല

മിഥിലേഷ് മൈസൂരിൽ നിന്ന് എത്തിയത് ഇന്നലെ രാവിലെ