27.1 C
Kollam
Wednesday 9th September, 2026 | 09:37:22 AM
Home News Kerala വനിതാ ഡ്രൈവറുടെ കീഴിൽ ജോലി ചെയ്യില്ലെന്ന നിലപാടുമായി ഹരിതകർമസേന,കോട്ടൂരില്‍ വിവാദം

വനിതാ ഡ്രൈവറുടെ കീഴിൽ ജോലി ചെയ്യില്ലെന്ന നിലപാടുമായി ഹരിതകർമസേന,കോട്ടൂരില്‍ വിവാദം

കോഴിക്കോട്. വനിതാ ഡ്രൈവറുടെ കീഴിൽ ജോലി ചെയ്യില്ലെന്ന നിലപാടുമായി ഹരിതകർമസേന.കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലാണ് വനിതാ ഡ്രൈവറുടെ നിയമനത്തിനെതിരെ ഹരിതകർമസേനയുടെ സമരം.
ഒരാഴ്ചയായി 36 അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്

കോട്ടൂർ പഞ്ചായത് രണ്ടാഴ്ച മുൻപാണ് വാകയാട് സ്വദേശി രന്യയെ ഹരിതകർമസേനയുടെ വാഹനത്തിന്റെ ഡ്രൈവറായി നിയമിച്ചത്.എന്നാൽ രന്യയ്ക്ക് ആവശ്യമായ ഡ്രൈവിങ് പരിചയമില്ലെന്നാണ് ഹരിതകർമസേനാംഗങ്ങളുടെ ആരോപണം.വാഹനം ഓടിക്കുന്നത് തങ്ങളുടെ ജീവന് അപകടമുണ്ടാക്കുമെന്നും ഇവർ പറയുന്നു.ഡ്രൈവറെ മാറ്റാതെ ജോലി ചെയ്യില്ലെന്ന് ഹരിത കർമ്മ സേന

മൂന്ന് ദിവസം ഹരിതകർമസേനയുടെ വാഹനം ഓടിച്ചിട്ടും അപകടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് രന്യ പറയുന്നത്.
ജോലി ചെയ്യാനുള്ള തന്റെ അവകാശം നിഷേധിക്കുകയാണെന്നും രന്യ ആരോപിക്കുന്നു

അതേസമയം നിയമനം പൂർണമായും ചട്ടങ്ങൾ പാലിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് .നിയമനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ഹരിതകർമസേനയുടെ സമരം തുടരുന്നതോടെ പഞ്ചായത്തിലെ മാലിന്യ ശേഖരണവും ശുചീകരണ പ്രവർത്തനങ്ങളും ബാധിച്ചിരിക്കുകയാണ്