28 C
Kollam
Monday 21st September, 2026 | 10:29:04 AM
Home News Local ബിഷപ്പ് എം എം സി എസ് പി എം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ബിഷപ്പ് എം എം സി എസ് പി എം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ശാസ്താംകോട്ട. മലങ്കര ഓർത്തഡോക്സ് സഭയുടെ സൂര്യതേജസ്സായ പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ ഷഷ്ട്യബ്ദപൂർത്തി സ്മരണാർത്ഥം
1977-ൽ സ്ഥാപിച്ച ബിഷപ്പ് എം എം സി എസ് പി എം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ. തോമസ് വർഗീസ് ചാവടിയിൽ സുവർണ്ണജൂബിലി പതാക ഉയർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.സാംജി ടി ജോർജ്, സ്കൂൾ പ്രിൻസിപ്പല്‍ സി.അന്നമ്മ, പിടിഎ പ്രസിഡൻറ് ജി.ബാബുക്കുട്ടൻ, ഫാ.ഇ പി വർഗീസ് ഇടവന, ഫാ.ബഹനാൻ കോരുത്, ഫാ.ഗീവർഗീസ് ബേബി, ഫാ. മാത്യു ഫിലിപ്പോസ് എന്നിവർ നേതൃത്വം നൽകി.

ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ. തോമസ് വർഗീസ് ചാവടിയിൽ സുവർണ്ണജൂബിലി പതാക ഉയർത്തുന്നു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി തുടങ്ങിയ ദീപശിഖാപ്രയാണം വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി സ്കൂളിൽ നിന്നാരംഭിച്ച് ഭരണിക്കാവ്, മണക്കാട്ട് മുക്ക്, പുന്നമൂട് ജംഗ്ഷൻ വഴി തിരികെ എത്തി. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടു കൂടി ഭരണിക്കാവ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തി. എക്സൈസ് പ്രിവന്റിവ് ഓഫീസർ ജിനു തങ്കച്ചൻ ക്ലാസ് നയിച്ചു.