28.6 C
Kollam
Wednesday 16th September, 2026 | 06:38:57 PM
Home News Local ശാസ്താംകോട്ട മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കും: ജില്ലാ കളക്ടര്‍

ശാസ്താംകോട്ട മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കും: ജില്ലാ കളക്ടര്‍

ശാസ്താംകോട്ട മിനിസിവില്‍സ്റ്റേഷന്‍നിര്‍മാണം വേഗത്തിലാക്കുമെന്നു ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. മണ്ഡലത്തില്‍നിന്ന്  100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ട വിവിധപദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ ഉല്ലാസ് കോവൂര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള അധികമണ്ണ് നീക്കാനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  10 കോടി രൂപ എസ്റ്റിമേറ്റില്‍ രണ്ടു നിലകളിലാണ് മിനിസിവില്‍സ്റ്റേഷന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുക. പ്രധാന കെട്ടിടനിര്‍മാണം അവസാനഘട്ടത്തിലാണ്. മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കും.


അധികപ്രവര്‍ത്തികള്‍ക്ക് പണമനുവദിക്കുന്നത് പരിഗണിക്കും. ശാസ്താംകോട്ട താലൂക്ആശുപത്രിയിലെ മെറ്റണിറ്റി സമുച്ചയനിര്‍മാണത്തിന് തുടര്‍നടപടികള്‍ സ്വീകരിക്കും, ഇതിനായി 9.6 കോടി രൂപ അനുവദിച്ചു. പടിഞ്ഞാറേ കല്ലടയില്‍ കെ എസ് ഇ ബി യ്ക്ക് പുതിയ സെക്ഷന്‍ഓഫീസിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭനടപടികള്‍ വേഗത്തിലാക്കും.

തേവലക്കര, കിഴക്കേ കല്ലട  കെ എസ് ഇ ബി സബ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ ഭൂമിതരംമാറ്റം നടപടികളും സ്വീകരിക്കും. ശാസ്താംകോട്ട കായല്‍ സംരക്ഷണം-ഇക്കോ ടൂറിസം പദ്ധതി, മൂഴി ബണ്ട് റോഡ് പദ്ധതി എന്നിവയ്ക്കായി റവന്യൂ-ഇറിഗേഷന്‍ വകുപ്പുകളുടെ യോഗം ചേരാനും തീരുമാനിച്ചു.  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍പങ്കെടുത്തു.