കരുനാഗപ്പള്ളി. മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുമ്പോൾ പാർട്ടി നേതാക്കൾക്കു മുന്നറിയിപ്പുമായി കരുനാഗപ്പള്ളിയിലെ കോൺഗ്രസ് എംഎൽഎ സി ആർ മഹേഷ് നേടിയതെന്നു സ്വയം കരുതുന്നതൊന്നും നാം ഒറ്റയ്ക്കു നേടിയതല്ലെന്ന കുത്തുവാക്കുകളോടെയാണു മഹേഷിൻ്റെ സമൂഹമാധ്യമ പോസ്‌റ്റ് പോസ്‌റ്റ് ഇങ്ങനെ: ‘ധർമടത്തു സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമസങ്കടത്തിലായെങ്കിൽ, തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മി നുപോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിൻ്റെ ഉൾക്കരുത്ത് കാണാതിരുന്നു കൂടാ. ഇതു സിപിഎമ്മിനു മാത്രമല്ല ബാധകം; അൻപതിനായിരത്തിനും എൺപതിനായിരത്തിനും വോട്ടുകൾക്കു ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അദ്ഭുത ങ്ങൾ സംഭവിക്കാം. അതാണു ചരിത്രവും കാലവും.. പല്ലുകുത്തി മണപ്പിക്കുന്നതിനെയും സുഗന്ധമായി
കാണുന്നവർ, നാറുന്നതും മണക്കുന്നതും അറിയാ ത്തവർ, ജനവികാരം കണ്ടില്ലെന്നു നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ടു തീർന്നുവെന്നു ധരിക്കുന്നു ണ്ടെങ്കിൽ തെറ്റാണ്. അൽപമെങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നതുപോലും നഷ്‌ടപ്പെടും.
ഇതു പക്ഷംപറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ, ഈ മഹാപ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ, ജനാ ധിപത്യത്തിൽ മാറിയും മറിഞ്ഞും പാർട്ടി നോക്കാ തെ വോട്ടു ചെയ്യുന്ന നിഷ്പക്ഷമതികളായ ജനങ്ങ ളുടെ ഹൃദയവികാരം പങ്കുവച്ചുവെന്നു മാത്രം. അപ്രിയസത്യങ്ങൾ പറയേണ്ടിവരുന്ന സാഹചര്യ ത്തിൽ നഷ്‌ടപ്പെടുന്നതിനെ ഓർത്തു ദുഃഖമില്ല. നേടിയതെന്നു നാം സ്വയം കരുതുന്നതൊന്നും നാം കൊണ്ടുവന്നതല്ലല്ലോ. നാം ഒറ്റയ്ക്കു നേടിയതും അല്ലല്ലോ…’
കഴിഞ്ഞ ദിവസം തലയെണ്ണലിന് ഹാജരായപ്പോൾ കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കരുന്നു മഹേഷ് പ്രതികരിചിരുന്നു
തലയെണ്ണി ആരുടെ ഒപ്പം എന്ന നിലപാട് രേഖപ്പെടുത്തുന്ന രീതിയോട് മഹേഷ് അടക്കം പുതുതലമുറയിലെ പലർക്കും ഉള്ളിൽ എതിർപ്പുണ്ടായിരുന്നു . പഴയ കോൺഗ്രസിനെ നശിപ്പിച്ച ഗ്രൂപ്പ് പോര് തിരികെ എത്തിച്ച തലതിരിഞ്ഞ നടപടിയായിട്ടാണ് തലയെണ്ണൽ മാറിയത് .
എന്തുകൊണ്ട് കെസിക്ക് വോട്ടു കൂടി എന്ന സാമാന്യ വിവേകം പോലുമില്ലാ ആവരാണല്ലോ ഹൈക്കമാൻഡിൽ എന്ന് പരിതപിക്കുന്നവരേറെയാണ്




































