26.2 C
Kollam
Friday 18th September, 2026 | 05:54:04 AM
Home News Local തഴവ എവിഎച്ച് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

തഴവ എവിഎച്ച് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

തഴവ. എ വി എച്ച് എസ് സ്കൂൾ ജംഗ്ഷനിൽ സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ സുജ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദ്രജിത്ത്,നിസ തൈക്കൂട്ടത്തിൽ ഗ്രാമപഞ്ചായത്ത് അംഗം വിപിൻ, ബിന്ദു, തൊടിയൂർ ഗ്രാമപഞ്ചായത്ത്അംഗം ഹസീന,ബിജു വ്യാപാര വ്യവസായി പ്രതിനിധികളായ സമദ്, ബഷീർ കരാറുകാരനായ സലീം അവരു സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു . ജി എസ് ടി ഉൾപ്പെടെ 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.