Home News Local പുതിയകാവ് ചക്കുവള്ളി റൂട്ടിൽ ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന് ആകെ 42.5 കോടി രൂപ, നടപടി തുടങ്ങി

പുതിയകാവ് ചക്കുവള്ളി റൂട്ടിൽ ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന് ആകെ 42.5 കോടി രൂപ, നടപടി തുടങ്ങി

കരുനാഗപ്പള്ളി. പുതിയകാവ് ചക്കുവള്ളി റൂട്ടിൽ ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തി ന്റ സ്പാനും അപ്രോച്ച് റോഡും ഉൾപ്പെടെ 583 മീറ്റർ നീളവും, ഒരു വശം നടപ്പാതയോട് കൂടി 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം വിഭാവനം ചെയ്തിട്ടുള്ളത്.

56 സ്വകാര്യ വ്യക്തികളിൽ നിന്ന് 10.25 ചെലവഴിച്ചു ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിച്ചിട്ടുണ്ടെന്ന് സിആര്‍ മഹേഷ് എംഎല്‍എ പറഞ്ഞു. പാലത്തിന്റെ റെയിൽവേ സ്പാൻ റെയിൽവേ നേരിട്ടാണ് നിർമ്മിക്കുന്നത്. റെയിൽവേ സ്പാൻ ഒഴികെ 24.19 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.നിർമാണം,വസ്തു ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെ 42.4 3 9 കോടി രൂപയാണ് ആകെ ചെലവ്. ബ്രിഡ്ജസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് നിർമാണ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here