26.8 C
Kollam
Tuesday 22nd September, 2026 | 11:48:14 PM
Home News Kerala എൽഡിഎഫ് ജയിച്ചതിന് പിന്നിൽ ‘സംതിങ് റോങ്’,അയിഷപോറ്റി

എൽഡിഎഫ് ജയിച്ചതിന് പിന്നിൽ ‘സംതിങ് റോങ്’,അയിഷപോറ്റി

കൊട്ടാരക്കരം. എൽഡിഎഫ് ജയിച്ചതിന് പിന്നിൽ ‘സംതിങ് റോങ്’ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി പി.അയിഷപോറ്റി. സിപിഎം-ബിജെപി ഡീൽ സം ബന്ധിച്ച ആരോപണങ്ങൾ സത്യമാണെന്നു കരുതുന്നു. എഴുകോണിലും നെടുവത്തൂരി ലും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കാതെ പോയതു വോട്ട് അട്ടിമറി കാരണമാണ്. കൊട്ടാര ക്കരയിൽ കുറഞ്ഞത് 10000 വോ ട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയി ക്കുമെന്നു കരുതിയിരുന്നു. അടി യൊഴുക്കുകൾ നടന്നുവെന്ന് ഉറ പ്പാണ്. ഡീൽ ആരോപണം അന്വേഷിക്കണമെന്ന ആവശ്യ വുമായി ബിജെപി ജില്ലാ സെക്രട്ടറി തന്നെ രംഗത്തു വന്നിട്ടുണ്ട്.

‘ഞാൻ യുഡിഎഫിൽ ചേർന്നതിനു പിന്നാലെ 139 നിയോജക മണ്ഡലത്തിൽ എൽഡിഎഫ് തോറ്റാലും കൊട്ടാരക്കരയിൽ തോൽക്കില്ലെന്ന് ചിലർ പ്രഖ്യാ പിച്ചിരുന്നു.

നെടുവത്തൂർ പഞ്ചായത്തുക ളിലെ ബിജെപി വാർഡുകളിലെ വോട്ട് എൽഡിഎഫിന് ലഭിച്ചതിന് പിന്നിൽ സിപിഎം-ബിജെപി ഡീൽ ഉറപ്പാണ് എന്നാണ് എന്റെ വിശ്വാസം. കൊടിക്കുന്നിൽ സുരേഷ് എംപി ഇത്തര മൊരു ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയപരിചയത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥഥാനത്തിലാണ് കടുത്ത സൈബർ ആക്രമണമാണു തിരഞ്ഞെടുപ്പ് സമയത്ത് നേരിട്ടത്’- അയിഷ പോറ്റി പറഞ്ഞു.