26.8 C
Kollam
Wednesday 16th September, 2026 | 02:09:25 AM
Home News Local യുവാക്കള്‍ നാളത്തെ ഭരണാധികാരികളായി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം-ടി കെ മൂസ

യുവാക്കള്‍ നാളത്തെ ഭരണാധികാരികളായി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം-ടി കെ മൂസ

യു എം സി യൂത്ത് വിംഗ് പുനസംഘടിപ്പിച്ചു
കരുനാഗപ്പള്ളി:-യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ യു എം സി യൂത്ത് വിംഗ് കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ യു എം സി സംസ്ഥാന സെക്രട്ടറി യൂത്ത് വിങ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ നിജാം ബഷി മുഖ്യ പ്രഭാഷണം നടത്തി. യു എം സി ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ വള്ളിക്കാവ്, ജനറല്‍ സെക്രട്ടറി ഡോ: ബി.ആര്‍.പ്രസാദ്, ട്രഷറര്‍ എം സിദ്ദീഖ് മണ്ണാന്റെയ്യം എന്നിവര്‍ വരണാധികാരികളായി തെരഞ്ഞെടുപ്പ് നടത്തി. യുവാക്കള്‍ രാജ്യത്തെ പ്രതികരണശേഷിയുള്ള വക്താക്കള്‍ ആണെന്നും, നാളത്തെ ഭരണാധികാരികളായി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യു എം സി സംസ്ഥാന സെക്രട്ടറി ടി കെ മൂസ അഭിപ്രായപ്പെട്ടു.


യൂത്ത് വിംഗ് കൊല്ലം ജില്ലാ പ്രസിഡന്റ് ആയി സമദ് തഴവ, ജനറല്‍ സെക്രട്ടറിയായി രമ്യ ട്രിക്‌സ്, ട്രഷററായി എ.എസ്.നഹാസ് അയത്തില്‍, വൈസ് പ്രസിഡന്റുമാരായി ഷാനവാസ് കരുനാഗപ്പള്ളി, അനസ് പ്രകാശ്, സെക്രട്ടറി മാരായി ഹബീബ്, ഷാഫി വവ്വാക്കാവ് എന്നിവര്‍ അടങ്ങുന്ന 11 അംഗ സെക്രട്ടറിയേറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന ജില്ലാ ഭാരവാഹികളായ ആസ്റ്റിന്‍ ബെന്നന്‍, തോമസ് കുറശ്ശേരി, റൂഷ.പി.കുമാര്‍, ജി ബാബുക്കുട്ടന്‍ പിള്ള, ഷംസുദ്ദീന്‍ വെളുത്ത മണല്‍, എം. പി .ഫൗസിയ ബീഗം, ഹരി ചേനങ്കര, ധന്യ ബി.രാജ്, റഹീം മുണ്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.