26.5 C
Kollam
Wednesday 23rd September, 2026 | 01:40:11 AM
Home News Local പട്ടകടവ് ഭാരത രാജ്ഞി കുരിശടിയിലെ തിരുനാള്‍ കൊടിയേറി,ഇന്ന് പ്രദക്ഷിണം

പട്ടകടവ് ഭാരത രാജ്ഞി കുരിശടിയിലെ തിരുനാള്‍ കൊടിയേറി,ഇന്ന് പ്രദക്ഷിണം

പട്ടകടവ്. ഭാരത രാജ്ഞി കുരിശടിയിലെ തിരുനാള്‍ കൊടിയേറി, ഇന്ന് പ്രദക്ഷിണം. കൊടിയേറ്റിനും ദിവ്യബലിക്കും റവ ഡോ.പോള്‍ ആന്റണി മുല്ലശേരി,ഫാ. സില്‍വസ്റ്റര്‍ എല്‍എഫ് കോട്ടേജ്,ഫാ.ജോണ്‍ബ്രിട്ടോ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ഇന്ന് വൈകിട്ട് 6.30ന് പ്രദക്ഷിണം കുരിശടിയില്‍നിന്നും ആരംഭിച്ച് നാലുമുക്ക് കാരാളിമുക്ക് വഴി ഭാരത രാജ്ഞി കുരിശടിയില്‍ സമാപിക്കും. പ്രാര്‍ഥനക്ക് റവ.ഫാ.ലാസര്‍എസ് പട്ടകടവ് നേതൃത്വം നല്‍കും. ഫാ.ടെറി തങ്കച്ചന്‍ വചനപ്രഘോഷണം നടത്തും. നാളെ രാവിലെ 9.30ന് തിരുനാള്‍ മഹോല്‍സവ സമൂഹ ബലിക്ക് പുനലൂര്‍ രൂപത വികാരി ജനറല്‍ റവ.മോണ്‍ സെബാസസ്റ്റിയന്‍ വാസ് മുഖ്യകാര്‍മ്മികനാകും. റവ ഫാ.അജീഷ് ക്‌ളീറ്റസ് വചനപ്രഘോഷണം നടത്തും.