കാര്യവട്ടം: കേരള സർവകലാശാല അറബിക് വിഭാഗം പ്രസിദ്ധീകരിക്കുന്ന അക്കാദമിക് റിസർച്ച് ജേർണലായ ‘മജല്ല കൈരള’യുടെ (Majalla Kairala) പുതിയ ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു.
അറബി ഭാഷ, സാഹിത്യം, കല, സംസ്കാരം, ആഗോള സാഹിത്യ പ്രസ്ഥാനങ്ങൾ, ഭാഷാ പഠനത്തിലെ നൂതന പ്രവണതകൾ എന്നീ വിഷയങ്ങളിൽ അറബിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് പരിഗണിക്കുന്നത്. വിദഗ്ധ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമായിരിക്കും പ്രബന്ധങ്ങൾ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുക. താല്പര്യമുള്ള ഗവേഷകർ, അധ്യാപകർ പ്രബന്ധങ്ങൾ മെയ് 30-നകം majallakairala@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങൾ www.arabicku.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
































