ശാസ്താംകോട്ട.കേരളത്തിലേക്ക് MDMA ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി മാസം 23ഗ്രാം mdma യുമായി ICS ജംഗ്ഷനിൽ നിന്നും യുവതിയെ പിടികൂടിയിരുന്നു. ഈ കേസിൽ 2ആം പ്രതിയായ ഷംനാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂർ തെളിവെടുപ്പിന് കൊണ്ട് പോയപ്പോൾ ഷംനാദിന് MDMA കൈമാറിയ സംഘത്തിലെ 03 പേരെ പിടികൂടിയിരുന്നു പിടികൂടിയവരിൽ 02 പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിലായത്.
കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ ഗോപിനാഥൻ പിള്ള മകൾ 27 വയസുള്ള അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ ഖാദർ മകൻ മുഹമ്മദ് സിജാഹ് വയസ് -32 എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ഇവർ വർഷങ്ങളായി വൻ തോതിൽ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ടാരുന്നു. സിജഹ് 03ഓളം NDPS കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരത്തു അമരവിളയിൽ 75 ഗ്രാം MDMA പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലും MDMA എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത..
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രതീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട DYSP പ്രസാദ് ശാസ്താംകോട്ട SHO മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ SI ശരത് കെ.പി, ASI ബിജു കെ.ആർ, CPO മാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ വനിത CPO അഞ്ചു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കൾ ആയ പ്രതികളെ ബാംഗ്ലൂർ നിന്നും പിടികൂടിയത്.



































