31.4 C
Kollam
Saturday 19th September, 2026 | 03:59:31 PM
Home News Local കനത്ത മഴയിൽ നിർധന കുടുംബത്തിന്റെ വീട് തകർന്നു

കനത്ത മഴയിൽ നിർധന കുടുംബത്തിന്റെ വീട് തകർന്നു

ശാസ്താംകോട്ട കനത്ത മഴയിൽ നിർധന കുടുംബത്തിന്റെ വീട് തകർന്നു. പടിഞ്ഞാറേകല്ലട വിളന്തറ പോസ്റ്റ് ഓഫിസിനു സമീപം സിന്ധു വിഹാറിൽ അപർ ണയുടെ വീടാണ് ഭാഗികമായി ഇടിഞ്ഞു വീണത്.

അടുക്കളയുടെ ഭിത്തികളും തകർന്നു. വീടിന്റെ ബാക്കിയുള്ള ഭാഗങ്ങളും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. രണ്ട് ചെറിയ കുട്ടികൾ അട ക്കമുള്ള കുടുംബം ആശങ്കയോ ടെയാണ് ഇവിടെ കഴിയുന്നത്.

പട്ടികജാതി വിഭാഗത്തിലുള്ള കുടുംബം 2007ൽ നിർമിച്ച വീടാണിത്. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും അർഹമായ പരിഗ ണന ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു.