26.6 C
Kollam
Sunday 20th September, 2026 | 07:16:57 AM
Home News Local സുവർണ ജൂബിലി തിളക്കത്തിൽബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂൾ

സുവർണ ജൂബിലി തിളക്കത്തിൽബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂൾ

ശാസ്താംകോട്ട:പുന്നമൂട് ബിഷപ്പ് എംഎംസിഎസ്പിഎം ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ ആഗസ്റ്റ് 6,7 തീയതികളിൽ നടക്കും.6 ന് ഉച്ചയ്ക്ക് 1.30ന് പരിശുദ്ധ ബസേലിയോസ്
മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ
ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി ദീപശിഖാപ്രയാണം വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി സ്കൂളിൽ നിന്നാരംഭിച്ച് ഭരണിക്കാവ്,മണക്കാട്ട് മുക്ക്,പുന്നമൂട് ജംഗ്ഷൻ വഴി തിരികെ എത്തിച്ചേരും.2.30ന് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടു കൂടി ഭരണിക്കാവ് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തും.3.30 ന് ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ.തോമസ് വർഗ്ഗീസ് ചാവടിയിൽ സുവർണ്ണജൂബിലി പതാക ഉയർത്തും.

7 ന് ഉച്ചയ്ക്ക് 1.30ന് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ഉല്ലാസ് കോവൂർ എംഎൽഎ നിർവഹിക്കും.പിടിഎ പ്രസിഡൻറ് ജി.ബാബുക്കുട്ടൻ അധ്യക്ഷത വഹിക്കും.കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് പിടിഎ പ്രസിഡൻ്റ് ജി.ബാബുക്കുട്ടൻ, അഡ്‌മിനിസ്ട്രേറ്റർ ഫാ.സാംജി ടി.ജോർജ്,അധ്യാപകൻ ആർ.സോളമൻ എന്നിവർ അറിയിച്ചു.