പത്തു വർഷത്തെ നീണ്ട അധികാരമില്ലായ്മ അവസാനിപ്പിച്ച് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് രാജകീയമായി തിരിച്ചെത്തുമ്പോൾ, വിജയത്തിന്റെ ശോഭ കുറയ്ക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലി തെരുവിലേക്ക് നീണ്ടു. സംസ്ഥാനമാകെ തലസ്ഥാനത്ത് അടക്കം വി ഡി സതീശനുവേണ്ടി പടുകൂറ്റന്‍ പ്രകടനങ്ങളാണ് നടക്കുന്നത്. ശത്രുപക്ഷത്തെപ്പോലെ പരസ്പരം ബോര്‍ഡുകള്‍ തകര്‍ത്തും കരിഓയില്‍ഒഴിച്ചും മുന്നേറുമ്പോള്‍ യുക്തമായ ഒരു മറുപടി പറയാനാകാതെ തലയെണ്ണല്‍ നാടകവുമായി തുടരുകയാണ് ഹൈക്കമാന്‍ഡ്.
തലയെണ്ണുന്നതിനെത്തിയവരുടെ വിശ്വാസ്യതകൂടി ചോദ്യ ചെയ്യപ്പെട്ടതോടെയാണ് സതീശനെ അനുകൂലിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ സഹികെട്ട് തെരുവിലിറങ്ങിയത്. . പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം സഭയ്ക്കകത്തും പുറത്തും സർക്കാരിനെ മുൾമുനയിൽ നിർത്തിയ വി.ഡി. സതീശനെ തന്നെ ഭരണത്തലവനാക്കണമെന്ന ആവശ്യവുമായി ഇതിനോടകം തെരുവിലിറങ്ങിക്കഴിഞ്ഞ അണികള്‍ ഇനി പെട്ടിതൂക്കി നേതാക്കളെ തെരുവിലിട്ട് കൈകാര്യം ചെയ്യുന്ന കാഴ്ചകൂടിയേ കാണാനുള്ളു. . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ‘പ ട നയിച്ചവൻ ഭരിക്കട്ടെ’ എന്ന വികാരം തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും തീർക്കുന്ന പ്രതിഷേധ തിരമാലകൾ പാർട്ടി നേതൃത്വത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തുകയാണ്.
തൃശ്ശൂർ ഡിസിസി ഓഫീസ് പൂട്ടി. വി. ഡി സതീശന് വേണ്ടി പ്രകടനം വിളിച്ച് അനുകൂലികൾ. പാർട്ടി ഓഫീസ് പൂട്ടി നേതൃത്വം
പ്രകടനം തുടങ്ങുന്നതിനു മുന്നോടിയായാണ് ഓഫീസ് പൂട്ടി പ്രസിഡണ്ടും സംഘവും പുറത്തുപോയത്.
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ വി ഡി അനുകൂലികളുടെ പ്രകടനം.’പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രകടനം.നൂറോളം പ്രവർത്തകർ പ്രകടനത്തിൽ.
പാളയം മുതൽ സെക്രട്ടറിയേറ്റ് വരെയാണ് പ്രകടനം.ഓഫീസിനു മുന്നിൽ സംഘടിച്ച് വി ഡി സതീശൻ അനുകൂലികൾ
എറണാകുളം മരടിലും വി ഡി സതീശന് വേണ്ടി പ്രകടനം. കോൺഗ്രസ് പ്രവർത്തകരാണ് പ്രകടനം നടത്തുന്നത്. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന് ബാനർ
പിൻമാറണമെന്നു ആവശ്യപ്പെട്ട് വിഡി സതീശൻ
കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ തർക്കം നിലനിൽക്കുന്നതിനിടെ തനിക്കായി തെരുവിലിറങ്ങുകയും ഫ്‍ലക്സ് യുദ്ധം നടത്തുകയും ചെയ്യുന്ന പ്രവർത്തകരോടു അതിൽ നിന്നു പിൻമാറണമെന്നു ആവശ്യപ്പെട്ട് വിഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
കുറിപ്പ്
102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു
നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു
എറണാകുളം നഗരത്തിലും പ്രകടനം. വി ഡി സതീശന് വേണ്ടി എറണാകുളം നഗരത്തിൽ ഐക്യദാർഢ്യ പ്രകടനം.ഐഎൻടിയുസി നിർമ്മാണ തൊഴിലാളി യൂണിയനാണ് പ്രകടനം നടത്തിയത്. വിതച്ചവൻ കൊയ്യട്ടെ എന്ന് പ്രവർത്തകർ
വി ഡി സതീശന് വേണ്ടി മൂവാറ്റുപുഴയിലും പ്രകടനം.VD സതീശന് വേണ്ടി മാത്യു കുഴൽനാടൻ്റെ തട്ടകത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. മൂവാറ്റുപുഴയിൽ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.
കളമശ്ശേരിയിലും വി ഡി സതീശന് വേണ്ടി പ്രകടനം.കളമശ്ശേരി കുന്നുകരയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.ബ്ലോക്ക് വൈസ് പ്രസിഡണ്ട് മണ്ഡലം പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം
സജിവ് ജോസഫിന് താക്കീതുമായി കണ്ണൂരിൽ ഫ്ളക്സ്.ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജിവെച്ച് സീറ്റ് ഒഴിഞ്ഞാൽ.ഇത് നിങ്ങളുടെ അവസാന തിരഞ്ഞെടുപ്പ് ആയിരുന്നു എന്ന് ഞങ്ങളും വിധിയെഴുതുമെന്ന് ഫ്ലെക്സിൽ.ഇരിക്കൂർ മണ്ഡലത്തിലെ ചുഴലിയിലാണ് ചാലിവയൽ യുവാക്കൾ എന്ന പേരിൽ ഫ്ലക്സ്.
കോട്ടയത്തും KC വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു.കോട്ടയം നഗരത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്.മൂന്നോളം ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു
വിഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയവര്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഇടുക്കി ഡിസിസി
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് പോകും. ഇന്ന് രാത്രിയോടെയാണ് മൂവരും യാത്ര തിരിക്കുന്നത്.



































