അടൂരില്‍ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി അയല്‍വാസി പീഡനത്തിനിരയാക്കിയതായി 28 കാരിയുടെ പരാതി. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബലാത്സംഗം ചെയ്യുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായും യുവതി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതി പതിവായി വിളിക്കാറുള്ള അയല്‍ക്കാരന്റെ ഓട്ടോറിക്ഷ സ്വന്തം വീട്ടിലേക്ക് പോകാനായി വിളിച്ചു. യാത്രയ്ക്കിടയില്‍ ലൈസന്‍സ് എടുക്കാന്‍ മറന്നുപോയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നിര്‍ബന്ധിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഈ സമയത്താണ് ദൃശ്യങ്ങളും പകര്‍ത്തിയത്.
പിന്നീട് ഈ ദൃശ്യങ്ങള്‍ പ്രതി ഇത് പുറത്തുവിടുമെന്ന് കാണിച്ചാണ് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്. പല സ്ഥലങ്ങളില്‍ വെച്ചും പീഡനം തുടര്‍ന്നതായും യുവതി വെളിപ്പെടുത്തി. തുടര്‍ച്ചയായി പീഡനത്തിന് ഇരയായതോടെ സംഭവം പ്രതിയുടെ ഭാര്യയോട് തുറന്നു പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതിയുടെ പ്രതികരണം ക്രൂരമായി മര്‍ദിച്ചുകൊണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഒരു ടാങ്കര്‍ ലോറിയില്‍ യുവതിയെ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ആരോപിച്ചു. ഈ അക്രമ സംഭവത്തിന് ശേഷം ഭയപ്പാടിലായിരുന്ന യുവതി പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.






























