27.8 C
Kollam
Sunday 20th September, 2026 | 10:10:35 AM
Home News Breaking News കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യും, മുഖ്യമന്ത്രി

കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യും, മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ കണ്ട മുഖ്യമന്ത്രി റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാര്‍ഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്‌നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. മന്ത്രിയും എംഎല്‍എമാരും വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാംപുകള്‍ സന്ദര്‍ശിച്ച് എന്താവശ്യത്തിനും ആളുണ്ടാകുമെന്ന ഉറപ്പു നല്‍കിയാണ് സതീശന്‍ മടങ്ങിയത്.