27.8 C
Kollam
Sunday 20th September, 2026 | 09:07:27 AM
Home News Breaking News ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

ദുബായില്‍ വാഹന ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയുള്‍പ്പെടെ ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ഷെയ്ഖ് സായിദ് റോഡിനോട് ചേര്‍ന്നുള്ള ഒരു വാഹന ഷോറൂമില്‍ തിങ്കളാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ ഷോറൂം തകര്‍ന്നു. ദുബായ് സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ ഷിജിന്‍ പോള്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.