Home News Breaking News മുൾ കിടക്ക വിടുന്നു,കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജിവച്ചു

മുൾ കിടക്ക വിടുന്നു,കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജിവച്ചു

Advertisement

തൃശൂര്‍.ഭരണമാറ്റത്തിന് പിന്നാലെ കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ രാജിവച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് കവി കെ സച്ചിദാനന്ദനും വൈസ് പ്രസിഡൻറ് അശോകൻ ചെരുവിലുമാണ് രാജിവച്ചത്. 10 വർഷം കഴിഞ്ഞാൽ കോൺഗ്രസിനും അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടിവരുമെന്ന് സച്ചിതാനന്ദൻ പറഞ്ഞു.


തുടർഭരണം അപകടമെന്ന കവി സച്ചിദാനന്ദന്റെ പ്രസ്താവന എൽഡിഎഫിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. തുടർഭരണം വേണ്ടെന്ന പ്രചാരണത്തിന്റെ തുടക്കമായി പ്രതിപക്ഷം പോലും ഉയർത്തിക്കാട്ടുന്നത് കവി സച്ചിദാനന്ദൻറെ വാക്കുകളാണ്. പിന്നാലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു, ഭരണമാറ്റം സംഭവിച്ചു. ദയനീയ തോൽവിയിൽ എൽഡിഎഫ് പതറി നിൽക്കുമ്പോഴാണ് മുൾ കിടക്ക വിടുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച ശേഷമുള്ള കെ സച്ചിദാനന്ദൻറെ രാജി .

കെഎസ്എഫ് ദാനധരം വൈസ് പ്രസിഡൻറ് അശോകൻ ചെരുവിലും വകുപ്പ് സെക്രട്ടറിക്ക് ഈ മെയിൽ മുഖാന്തരമാണ് രാജിക്കത്ത് കൈമാറിയത്. ഇരുവരുടെയും രാജിയോടെ ഭരണസമിതി അപ്രസക്തമാകും. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷൻ്റെയും കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. കാലാവധി അവസാനിക്കുന്ന മുറക്ക് സ്ഥാനമൊഴിയാനാണ് വിവിധ അക്കാദമി ഭാരവാഹികളുടെ തീരുമാനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here