27.6 C
Kollam
Monday 21st September, 2026 | 06:30:48 PM
Home News Breaking News പാട്നയിൽ യുവാവ് അപകടത്തിൽ മരിച്ചു; ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പ് കത്തിച്ചു

പാട്നയിൽ യുവാവ് അപകടത്തിൽ മരിച്ചു; ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പ് കത്തിച്ചു

പാട്ന:ബീഹാറിലെ
പാട്നയിൽ റോഡ് അപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമാവുകയും, ജനക്കൂട്ടം മൂന്ന് പോലീസ് ജീപ്പുകൾക്ക് തീയിടുകയും പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പാട്നയിലെ സീറോ മൈൽ പ്രദേശത്താണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ച് തകർത്ത് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.